Trending Now

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട : 59 (ഇന്ന് ഉച്ചവരെയുള്ള കണക്ക് ) സമ്പർക്കത്തിലൂടെ 435 പേർക്കാണ് രോഗം ബാധിച്ചത്

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 794 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 435 പേർക്കാണ് രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 31 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.29 പേരുടെ രോഗഉറവിടം വ്യക്തമല്ല.37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
————————————–
തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!