Trending Now

മുളക് പൊടി നിരോധിച്ചു : ജനം അറിയുക : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം

മുളക് പൊടി നിരോധിച്ചു : ജനം അറിയുക : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം:
കറി മസാലകളുടെ ഗുണനിലവാരം അടിക്കടി പരിശോധിയ്ക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്‌നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പനകണ്ണൂര്‍ ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഈ മാസം 22 നു അറിയിച്ചു. പരസ്യ വരുമാനത്തില്‍ കണ്ണും നട്ട്മിക്ക മാധ്യമങ്ങളും ഈ അറിയിപ്പ് ഒതുക്കി വെച്ചതിനാല്‍ അര പേജ് പരസ്യം “ചുളുവില്‍ ” ലഭിച്ചു . ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. ഈ ബാച്ചിലെ മുളകുപൊടി 10 മാസം കൊണ്ട് പൂര്‍ണ്ണമായും വിറ്റ ശേഷം ഇത്തരം ഒരു നിരോധനം ഏര്‍പ്പെടുത്തിയതും ചിന്തിക്കുക . ഇത് കണ്ണൂര്‍ ജില്ലയിലെ മാത്രം നിരോധനം ആണ് .ഭക്ഷ്യ സാധനങ്ങളില്‍ മനുക്ഷ്യ ശരീരത്തിനു ഹാനികരമായ അളവില്‍ കീടനാശിനി ഉണ്ടെങ്കില്‍ ആ കമ്പനി തന്നെ അടച്ചു പൂട്ടുവാന്‍ ഉള്ള നിയമം ഉണ്ട് . എന്നാല്‍ ഒരു ബാച്ചിലെ മുളകുപൊടിയില്‍ കീടനാശിനി ഉണ്ടെന്ന് മാത്രം കണ്ടെത്തി . പരിശോധന ഫലം ലഭിക്കാന്‍ 10 മാസം .ഇതാണ് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ നിയമവും നടപടിയും .
നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി രക്ഷപ്പെടുന്നവര്‍ അനേകം ആളുകള്‍ ആണ് . ഭക്ഷ്യ വസ്തുക്കള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുവാന്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നവരെ അടിയന്തിരമായി കണ്ടെത്തണം . അതിനുള്ള നിയമം കേരളത്തില്‍ പാസ്സാക്കിയിട്ടുണ്ട് . നിയമം നടപ്പില്‍ വരുത്തുവാന്‍ ഉള്ള ആര്‍ജവം കേരളം എടുക്കണം .ഒരു കമ്പനിയുടെ ഒരു ബാച്ചിലെ മുളക് പൊടിയില്‍ ആണ് കീടനാശിനി അളവ് കൂടിയത് എന്നു കണ്ടെത്തി എങ്കിലും 8 ഓളം കമ്പനികള്‍ ഒന്നിച്ചു പരസ്യം നല്‍കി തങ്ങളുടെ ഭാഗം ന്യായീകരിക്കുവാന്‍ ഉള്ള “ജാമ്യം ‘എടുത്തു .കോടിക്കണക്കിന് രൂപയുടെ ആസ്തി ഉള്ള ഇത്തരം കമ്പനികള്‍ പറയുന്നത് കൃഷിയിടത്തില്‍ തന്നെ കീടനാശിനി തളിക്കുന്നു തങ്ങള്‍ അല്ല എന്നാണ് . ഗുണനിലവാരം ഉറപ്പുവരുത്തുന്ന കമ്പനികളില്‍ ഇത്തരം കീടനാശിനി തളിച്ച ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുവാന്‍ ഉള്ള കെമിക്കല്‍ ലാബുകള്‍ വേണ്ടത് അല്ലേ . അല്ലെങ്കില്‍ അത്തരം ലാബുകളില്‍ പരിശോധിക്കേണ്ടത് അല്ലേ .അതൊന്നും ഉണ്ടായില്ല എന്നു അവരുടെ പരസ്യ വാചകത്തില്‍ ഉണ്ട് .അപ്പോള്‍ പ്രതി കമ്പനി തന്നെ .
കേരളത്തിലെ ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമാക്കുക്ക . എല്ലാ മാസവും ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും പരിശോധന നടത്തുക . കീടനാശിനി കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും നിരോധിക്കുക ഇതെല്ലാം ചെയ്യുക .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു