തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പിന്നീട് വേണ്ടിവന്നാല്‍ തൊട്ടടുത്തുള്ള വൈ.എം.സി.എ ഹാള്‍ സി.എഫ്.എല്‍.ടി.സിക്ക് വേണ്ടി സജ്ജീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസും പറഞ്ഞു. ആഗസ്റ്റ് 5 ന് മുമ്പ് പ്രവര്‍ത്തനം തുടങ്ങും.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ്, സെക്രട്ടറി ശ്രീരേഖ, മനോഹരന്‍, നോഡല്‍ ഓഫീസര്‍ നിസാമുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു

Related posts

Leave a Comment