Trending Now

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു . ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ 5000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും.
സംസ്ഥാനത്തെ 3500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15000 രൂപ വീതം സബ്സിഡിയും, കാറ്റില്‍ ഷെഡ് നിര്‍മാണത്തിനായി 5000 കര്‍ഷകര്‍ക്ക് 25000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും. 6000 കര്‍ഷകര്‍ക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടു വളര്‍ത്തലിനായി 1800 പേര്‍ക്ക് 25000 രൂപ വീതവും സബ്സിഡി നല്‍കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!