Trending Now

കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ  മാസം പന്ത്രണ്ടാം തീയതി ജോലി ഉണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു . അന്ന് കൂടെ ജോലി ചെയ്ത എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോകണം . 19 പോലീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും എന്നു കോന്നി സി ഐ ” കോന്നി വാര്‍ത്തയോട്” പറഞ്ഞു  . ഇവരുടെയെല്ലാം പരിശോധന അടുത്ത ദിവസം നടക്കും.

ഈ മാസം കോന്നി ജോയിന്‍റ് ആര്‍ ടി ഓഫീസിന്‍റെ ഉത്ഘാടനത്തിന് എത്തിയ പത്തനംതിട്ട ആര്‍ ഡി ഓഫീസിലെ താല്‍ക്കാലിക ജീവനകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇയാളില്‍ നിന്നുമാണ് വലംചുഴി നിവാസിയായ പോലീസ് ജീവനകാരന് കോവിഡ് പകര്‍ന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!