Trending Now

കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു

കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു : വ്യാപക പരാതി:ഏജന്‍സി സ്ഥാപനം അടച്ചതായി ഉടമ

കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ആര്‍ റ്റി ഓഫീസിലെ താല്‍കാലിക ജീവനകാരനുമായി ബന്ധപ്പെട്ടഎല്ലാവരും കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസ് ഉത്ഘാടനത്തിന് ഈ ആളും സജീവമായി ഉണ്ടായിരുന്നു . ഈ ആള് ബന്ധപ്പെട്ട പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി ,കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , പത്തനംതിട്ട ,കോന്നി ഓഫീസുകളിലെ ജീവനകാര്‍ എന്നിവര്‍ സ്വയം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു .എന്നാല്‍ ഈ രോഗിയുമായി ബന്ധപ്പെട്ട കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഓട്ടോ കണ്‍സല്‍റ്റിങ് സ്ഥാപനം ഇന്ന് രാവിലെ തുറക്കുകയും അപേക്ഷകളുമായി ആളുകള്‍ എത്തുകയും ചെയ്തു . കോവിഡ് സുരക്ഷാ മാനദണ്ഡം പൂര്‍ണ്ണമായി ലംഘിച്ചു . ഇതിനെ തുടര്‍ന്നു വ്യാപക പരാതി ഉണ്ടായി . പത്തനംതിട്ട ആര്‍ റ്റി ഓഫീസില്‍ എത്തുന്നഏജന്‍റിന് അവിടെയും സ്ഥാപനം ഉണ്ട് . കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസ് 14 ദിവസത്തേക്ക് അടച്ചിട്ടു എങ്കിലും ഇതിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചു .
കോവിഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തി തുറന്ന സ്ഥാപനത്തിന് എതിരെ ആരോഗ്യ വകുപ്പ് കേസ് എടുക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

സ്ഥാപനത്തിന് പുറകിലെ മണ്ണ് എടുക്കാന്‍ വേണ്ടി മാത്രമാണു ഓഫീസ് തുറന്നത് എന്നാണ് സ്ഥാപന ഉടമയുടെ മറുപടി . പരാതി ഉണ്ടായതോടെ സ്ഥാപനം അടച്ചു . കോവിഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഈ ഓഫീസ് തുറന്നത് അന്വേഷണ വിധേയമാക്കണം . ജില്ലാ കളക്ടര്‍ ഇടപെടണം എന്നാണ് ആവശ്യം . 6 ദിവസം മുന്‍പാണ് കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസ് ഉത്ഘാടനം ചെയ്തത് . ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച ആളും ഇവിടെ എത്തിയിരുന്നു .ഇതിനാല്‍ ആണ് കോന്നി ,പത്തനംതിട്ട ആര്‍ റ്റി ഓഫീസുകള്‍ അടച്ചത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!