രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കോവിഡ്-19 ഇൽ നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. നിലവില്‍ 2,76,882 പേരാണ് ചികിത്സയിലുള്ളത്.
ഇന്നത്തെ കണക്കനുസരിച് രാജ്യത്ത് 1218 കോവിഡ് ആശുപത്രികൾ, 2705 കോവിഡ് ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, 10,301 കോവിഡ് പരിപാലന കേന്ദ്രങ്ങൾ എന്നിവയാണുള്ളത് .
ദേശീയ തലത്തിൽ കോവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞു. ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും മരണനിരക്കിനേക്കാൾ വളരെ കുറവാണിത്.
മരണനിരക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. രാജ്യവ്യാപകമായുള്ള ആശ, എ എൻ എം പ്രവർത്തകർ, ആയുഷ്മാൻ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ എന്നിവയുടെ സംഘടിത പ്രവർത്തനം കുടിയേറ്റ തൊഴിലാളികൾ, തിരിച്ചു നാടുകളിലേക്ക് മടങ്ങുന്നവർ ഉള്പടെ ലക്ഷക്കണക്കിന് ആളുകളുടെ ഫലപ്രദമായ നിരീക്ഷണത്തിനും കേസുകളുടെ കോൺടാക്ട് ട്രസിങ്ങിനും സഹായിക്കുന്നു.
‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,10,24,491 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,83,659 സാമ്പിളുകളാണ് പരിശോധിച്ചത്.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1169 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 835 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 334 ഉം ആണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില് @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് [email protected] അല്ലെങ്കില്‍ @CovidIndiaSeva-യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 1123978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf