കോന്നി ചൈനാമുക്കിന്‍റെ പേര് മാറ്റണം : പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം അവതരിപ്പിക്കും : ജില്ലാകളക്ടര്‍ക്കും നിവേദനം
കോന്നി വാര്‍ത്ത .കോം
കോന്നി : 1951 ല്‍ അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു സ്നേഹപൂര്‍വ്വം ചൊല്ലി വിളിച്ച പേര് കോന്നിയിലെ ചൈനാമുക്ക് . 69 വര്‍ഷക്കാലം കൊണ്ട്ചൈനാമുക്കില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു . 2020 ല്‍ ചൈനാ മുക്കിന്‍റെ പേര് മാറ്റണം എന്നാവശ്യപ്പെട്ടു പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് നിവേദനം നല്‍കുന്നു . പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും നിവേദനം .പേര് മാറ്റണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് ദേശ സ്നേഹികള്‍ മുന്നില്‍ നില്‍ക്കുന്നു .
കോന്നി ഗ്രാമ പഞ്ചായത്തിലെ ടൌണിനോട് അടുത്തുള്ള സ്ഥലമാണ് ചൈനാമുക്ക് . ഇന്ത്യക്ക് എതിരെ ചൈന നടത്തിയ യുദ്ധ സമാനമായ അന്തരീക്ഷവും ഇന്‍ഡ്യയുടെ ധീര ജവാന്‍മാരുടെ രക്ത സാക്ഷിത്വവും കണക്കിലെടുത്ത് ചൈനാ മുക്ക് എന്ന സ്ഥല നാമം മാറ്റി മറ്റ് ദേശ സ്നേഹം ഉള്ള പേര് ഇടണം എന്നാണ് ആവശ്യം .കോന്നി പഞ്ചായത്ത് വൈസ്സ് പ്രസിഡണ്ട് പ്രവീണ്‍ പ്ലാവിളയാണ് പ്രമേയ നോട്ടീസ് നല്‍കിയത് . ഒപ്പം ജില്ലാ കളക്ടര്‍ക്കും പ്രമേയ നോട്ടീസിന്‍റെ പകര്‍പ്പ് അയച്ചു . കഴിഞ്ഞ ദിവസം ചൈനയുടെ പതാക ഇവിടെ കത്തിച്ചു . ശത്രുവായി മാറിയ ചൈനയെ ഇനി ചൈനാ മുക്കിന് വേണ്ടാ എന്നാണ് ആവശ്യം . പേര് മാറ്റുവാന്‍ പഞ്ചായത്തിന് അധികാരം ഇല്ലാ എങ്കിലും പ്രമേയം പാസ്സായാല്‍ അത് രേഖയാകും . ഈ രേഖ വെച്ചു ബന്ധപ്പെട്ട വകുപ്പില്‍ നിവേദനം നല്‍കിയാല്‍ ചൈനാ മുക്കിന്‍റെ പേര് മാറും .
1951 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് എത്തിയ ജവഹര്‍ലാല്‍ നെഹ്റുവിനെ സ്വീകരിക്കാന്‍ എല്ലാ സ്ഥലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതാകയും തോരണവും കെട്ടിയിരുന്നു .എന്നാല്‍ കമ്യൂണിസ്റ്റുകാര്‍തങ്ങളുടെ കോട്ടയായ മാരൂര്‍പ്പാലം മുതല്‍ ഇപ്പോള്‍ ഉള്ള ചൈനാ മുക്കില്‍ വരെ ചുമന്ന തോരണവും ചെങ്കൊടികളും കെട്ടി.ഇതുവഴി കടന്നു വന്ന ജവഹര്‍ലാല്‍ നെഹ്റുഇതെന്താ കമ്യൂണിസ്റ്റ് ചൈനയോ എന്ന് അത്ഭുതത്തോടെ ഒപ്പം ഉണ്ടായിരുന്നവരോട് ചോദിച്ചു . അന്ന് മുതല്‍ ഈചെറിയ സ്ഥലം ചൈനാ മുക്ക് എന്ന് അറിയപ്പെട്ടു . എല്ലാ രേഖയിലും ഈ പേരാണ് ഉള്ളത് . സി പി ഐ യുടെ കോട്ടയായിരുന്നു ഇവിടം .
ചൈനാ മുക്ക് മാത്രം അല്ല വിയറ്റ്നാം തൊട്ട് അടുത്തുണ്ട് . അവിടെയും കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു . വകയാറില്‍ മോസ്കോ,വത്തിക്കാന്‍ സിറ്റി എന്നീ പേരുകളും ഉണ്ട് .ചൈനാ മുക്കിന്‍റെ പേര് അത് തന്നെ മതി എന്ന് ചിലര്‍ പറയുന്നു . സ്ഥല നാമത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയായില്‍ വാക്ക് പയറ്റും തുടങ്ങി