Trending Now

അരുവാപ്പുലം മുറ്റാക്കുഴി തോട്ടില്‍ ഇടിഞ്ഞു പോയ ബണ്ട് പുനര്‍ നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍

 

അരുവാപ്പുലം മുറ്റാക്കുഴി തോട്ടില്‍ ഇടിഞ്ഞു പോയ ബണ്ട് പുനര്‍ നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ പള്ളിപ്പടി -മുറ്റാക്കുഴി തോട്ടിലെ ഇടിഞ്ഞ ബണ്ട് പുനര്‍നിര്‍മ്മിക്കാന്‍ ഓണ്‍ലൈന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു . കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഈ ബണ്ട് ഇടിഞ്ഞു പോയിരുന്നു . ഏലായിലേക്ക് മഴവെള്ളം കുത്തി ഒഴുകി കൃഷി നശിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ പഞ്ചായത്തില്‍ നിവേദനം നല്‍കിയിരുന്നു . ഈ മഴക്കാലത്ത് കൃഷി നശിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെട്ടിരുന്നു . കൂടാതെ പഞ്ചായത്തില്‍ പരാതിയും നല്‍കിയിരുന്നു . ബണ്ട് പുനര്‍ നിര്‍മ്മിക്കാന്‍ 80000 രൂപയുടെ പദ്ധതി അംഗീകരിക്കുകയും ഓണ്‍ലൈന്‍ ടെണ്ടര്‍ നടപടികള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!