Trending Now

“കോന്നി ക്വീൻ” മാംങ്കോസ്റ്റിൻ ഫെസ്റ്റ്

“കോന്നി ക്വീൻ” മാംങ്കോസ്റ്റിൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു : ജൂൺ 15 മുതൽ 20 വരെ 6 ദിവസം നീണ്ടു നിൽക്കുന്ന മാംങ്കോസ്റ്റിൻ ഫെസ്റ്റ് പഴം വിപണനമേളക്കു കോന്നി ഒരുങ്ങുന്നു
സ്ഥലം : കോന്നി താഴം പുളിമൂട്ടില്‍ ഫാം ഹൌസ് ( രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ) 
തീയതി :ജൂൺ 15 മുതൽ 20 വരെ
കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് 19 വൈറസ് വ്യാപനം കാർഷിക മേഖലയിൽ വരുത്തിയ തകർച്ചയും ഇത് മുതലാക്കി കർഷകരെ ചൂഷണ ചെയ്യുന്ന ഇsനിലക്കാരുടെ കർഷക ദ്രോഹ നടപടികൾക്കുമെതിരെ കോന്നി ഗ്രാമപഞ്ചായത്ത് കർഷക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മാംങ്കോസ്റ്റിൽ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന സ്ഥാനമാണ് കോന്നിയ്ക്ക് ഉള്ളത് ഇത് കണക്കിലെടുത്ത് കോവിഡ് 19 വൈറസ് വ്യാപന കാലത്ത് മാംങ്കോസ്റ്റിൻ വിപണനം നടത്തുവാൻ കഴിയാതെ നൂറുകണക്കിന് മാംങ്കോസ്റ്റിൻകർഷകർ കഷ്ടത അനുഭവിച്ചു വരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ അകപ്പെട്ട കർഷകർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാംങ്കോസ്റ്റിൽ പഴം ശേഖരിച്ച് കൃഷി ഭവന്റയും മാംങ്കോസ്റ്റിൽ കർഷക സമിതിയുടെയും ആഭിമുഖ്യത്തിൽ 2020 ജൂൺ 15 മുതൽ 20 വരെ 6 ദിവസം നീണ്ടു നിൽക്കുന്ന മാംങ്കോസ്റ്റിൻ ഫെസ്റ്റ് പഴം വിപണനമേള നടത്തുന്നു.
ഏറെ ഔഷധ ഗുണമുള്ള മാംങ്കോസ്റ്റിൽ പഴം വിദേശ രാജ്യങ്ങളിലേക്കാണ് സാധാരണ കയറ്റി അയച്ചു വന്നിരുന്നത് അന്താരാഷ്ട്ര വിപണിയിൽ വലിയ മൂല്യമാണ് ഈ പഴ വിപണിക്കുള്ളത്. 100 വർഷം വരെ പഴക്കമുള്ള മരങ്ങൾ കോന്നിയിൽ ഉണ്ട്.അച്ചൻകോവിൽ ആറിന്റെ തീരത്തു നിന്നും ലഭിക്കുന്ന പഴത്തിന് സ്വാദും ഗുണവും കൂടുതലാണ് എന്നാണ് പൊതുവെ പറഞ്ഞു പോരുന്നത്. കേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടിയാണ് മാംങ്കോസ്റ്റിൻ പഴത്തിന്റെ മറ്റൊരു പ്രധാന ഉത്പാദന കേന്ദ്രം. കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി മാംങ്കോസ്റ്റിൻകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2016-17 മുതൽ മാംങ്കോസ്റ്റിൽ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
കൃഷിക്കാർക്ക് മികച്ച തൈകൾ വിതരണം ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയിൽ തുക വകയിരുത്തി പോന്നിരുന്നു. ഇതിന്റെ തുടർച്ചയായി കർഷകരെ സംഘടിപ്പിച്ച് സൊസൈറ്റി രൂപീകരിച്ച് കോന്നി ബ്രാന്റ് “കോന്നി ക്വീൻ” മാംങ്കോസ്റ്റിൻ പഴം വിപണിയിൽ ഇറക്കുന്ന നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്എന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രവീണ് പ്ലാവിളയില് കോന്നി വാര്ത്ത ഡോട്ട് കോമിനോടു പറഞ്ഞു .ഈ വർഷം കർഷകർക്ക് നഷ്ടം വരാത്ത തരത്തിൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും മാംങ്കോസ്റ്റിൽ കർഷക സമിതിയുടെയും നേതൃത്വത്തിൽ മാംങ്കോസ്റ്റിൽ ഫെസ്റ്റ് നടത്തി വ്യാപക പ്രചരണം നൽകി തദ്ദേശിയരിലേക്കും മറ്റും മാംങ്കോസ്റ്റിൻ പഴത്തിന്റെ സാധ്യതകൾ തുറന്നിടുന്നതിനു കൂടിയാണ് മാംങ്കോസ്റ്റിൻ ഫെസ്റ്റ് നടത്തുന്നത്. 2020 ജൂൺ 15 തിങ്കൾ രാവിലെ 10 മണിയ്ക്ക് ആന്റോ ആൻറണി എം.പി ഫെസ്റ്റിന് തുടക്കം കുറിക്കും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് സാമൂഹിക അകലം നിലനിർത്തിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മാംങ്കോസ്റ്റിൽ വ്യാപാര രംഗത്തെ പ്രശസ്തരായ സംരംഭകർ ഫെസ്റ്റിൽ എത്തിച്ചേരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!