ഈ വഴി നടന്ന ജനപ്രതിനിധികള്‍ അറിയാന്‍ : വന്ന വഴി മറക്കരുത് : അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഈ റോഡിന് ഏറ്റവും മോശപ്പെട്ട അവാര്‍ഡ് ഉണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കുക : കോന്നി വാര്‍ത്ത ഡോട്ട് കോം ജനകീയ പക്ഷം സംസാരിക്കുന്നു .നന്ദി വാക്ക് വേണ്ട . ഈ റോഡ് നന്നാക്കുവാന്‍ കഴിയുമോ. ജനം അഭിപ്രായം രേഖപ്പെടുത്തുന്നു #Konnimedicalcollege
കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി മണ്ഡലത്തിലെ വിവിധ റോഡുകള്‍ മോക്ഷം നേടുവാന്‍ ഒരുങ്ങുന്നു . മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എല്‍ എ നിര്‍ദേശിച്ച 53 പ്രവര്‍ത്തികള്‍ക്കായി 8.82 കോടി രൂപയുടെ അനുമതി ലഭിച്ചു . എന്‍സിഎഫ്ആര്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ 40 ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 1.70 കോടിക്കും അനുമതി നല്‍കി .ഈ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ ” വായിച്ചറിഞ്ഞഅരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വട്ടമൺ -മുളക് കൊടിത്തോട്ടം -നെടുമ്പാറ റോഡ് ഉപയോഗിയ്ക്കുന്ന നിവാസികള്‍ ചോദിക്കുന്നു എവിടെ ജന പ്രതിനിധികള്‍ …? പുനരുദ്ധാരണ പദ്ധതിയില്‍ നിന്നും മനപൂര്‍വ്വം ഒഴിവാക്കിയ ഈ റോഡ് സംബന്ധിച്ചുള്ള പരാതി ഉയര്‍ന്നു . വാര്‍ഡിന്‍റെ അധിപനായ വാര്‍ഡ് മെമ്പര്‍ എങ്കിലും ഇതിന് ഒരു പരിഹാരം കാണണം .
പുറം ലോകം അറിയുന്നത്കോന്നി മെഡിക്കല്‍ കോളജ് റോഡ് . നാലു വരി പാത .അന്താരാഷ്ട്ര നിലവാരം . ഇനി എന്തു വേണം നെടുമ്പാറ നിവാസികള്‍ക്ക് . നിലവാരം ഉള്ള റോഡ് പണിതു അത് മെഡിക്കല്‍ കോളജിലേക്ക് . ഈ റോഡ് ആണ് ആദ്യം ഉള്ളത് .ഇതിന്‍റെ ശനി ദോഷം തീര്‍ക്കുക .
കോന്നി മെഡിക്കൽ കോളജിന് വേണ്ടി ജന പ്രതിനിധികള്‍ പലകുറി നടന്നു പോയ റോഡ് അവര്‍ തന്നെ മറന്നു .മറന്നത് അല്ല പുറം കാലുകൊണ്ടു അടിച്ചെടുത്ത് കളഞ്ഞു . നന്ദി വാക്ക് വേണ്ട . ഈ റോഡ് നന്നാക്കുവാന്‍ കഴിയുമോ .
വട്ടമൺ -മുളക് കൊടിത്തോട്ടം -നെടുമ്പാറ റോഡ് പൂർണമായും തകര്‍ന്നു . എണ്‍പതോളം കുടുംബം ഉപയോഗിയ്ക്കുന്ന റോഡ് .റോഡ് ചെന്നു നില്‍ക്കുന്ന സ്ഥലം കോളനി . ഇത് വഴി നടന്നു പോകുന്നവര്‍ക്ക് എല്ലാം കാലില്‍ ആണി കയറിയ അവസ്ഥ .ചാടി ചാടി നടക്കണം . അത്ര മാത്രം ദുഷ്കരം . രണ്ടര കിലോമീറ്റര്‍ ദൂരം ഉള്ള റോഡ് ഒന്നു ടാര്‍ മണം അടിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു . മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് ഉള്ള നിര്‍മ്മാണ വസ്തുക്കളുമായി അറുപത് ശതമാനം ഭാര വണ്ടിയും ഇതുവഴിയാണ് പോയത് .അങ്ങനെ ആണ് റോഡ് ഈ അവസ്ഥയിലായത് .
റോഡ് നന്നാക്കണം എന്നു നാട്ടുകാര്‍ പറയുന്നതു “ജന പ്രതിനിധികള്‍ “ഒരു ചെവിയാലേ കേട്ടു തല കുലുക്കി മറ്റെ ചെവിയിലൂടെ കളഞ്ഞു . അതാണ് ഏക നടപടി ക്രമം .
ഈ റോഡിന്‍റെ ശോചന്യാവസ്ഥയെ കുറിച്ച് നാട്ടുകാര്‍ കൂടുതല്‍ പറയും എന്നതിനാല്‍ അവര്‍ക്ക് വേണ്ടി ഈ അവസരം കോന്നി വാര്‍ത്ത നല്‍കുന്നു .വട്ടമൺ -മുളക് കൊടിത്തോട്ടം -നെടുമ്പാറ റോഡിനെ കുറിച്ച് മനസ്സില്‍ തികട്ടിവന്ന പരാതി ആരുടേയും മുഖം നോക്കാതെ രേഖപ്പെടുത്തുക . മുഴുവന്‍ അഭിപ്രായവും #Konnimedicalcollege എന്ന ഹാഷ് ടാഗില്‍ രേഖപ്പെടുത്തുക . ഈ സമരം ഏറ്റെടുക്കുക . എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ച് കൊണ്ട് ജനകീയ ഓണ്‍ലൈന്‍ സമരത്തിന് തുടക്കം കുറിക്കുക .
കോന്നി വാര്‍ത്ത ഡോട്ട് കോം വേദി ഒരുക്കുന്നു . അഭിപ്രായം രേഖപ്പെടുത്തുക .