Trending Now

മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം

ഓണ്‍ലൈന്‍ പഠനം : ബാലാവകാശ കമ്മീഷന്‍ ഇടപെടണം എന്നാവശ്യം ഉന്നയിച്ച് ” കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ” ബാലാവകാശ കമ്മീഷനെ സമീപിച്ചു :മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. സമീപ ഭാവിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് സൌകര്യത്തോടെ ലാപ്പ് ടോപ് നല്‍കണം : കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുവാന്‍ സത്വര നടപടി ഉണ്ടാകണം :

കോന്നി : കേരളത്തില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍ കൈറ്റ് വിക്ടേഴ്‌സ് ചാനൽ ഓണ്‍ലൈന്‍ പഠന രീതി സംബന്ധിച്ചുള്ള വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യം ഉന്നയിച്ച് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” ബാലാവകാശ കമ്മീഷനെ സമീപിച്ചു . ആയിരകണക്കിന് കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള മൊബൈല്‍ ഫോണോ ,(ഉള്ള മൊബൈല്‍ ഫോണില്‍ ഇന്‍റര്‍നെറ്റ് കൃത്യമല്ല ) ടി വി യോ ഇല്ല . വന മേഖലയില്‍ ആണ് ഇത്തരം ഇന്‍റര്‍നെറ്റ് വിഷയങ്ങള്‍ കൂടുതല്‍ .മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിച്ച് മുഴുവന്‍ കുട്ടികള്‍ക്കും സൌജന്യ ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള ലാപ്പ് ടോപ് വിദ്യാഭ്യാസ വകുപ്പ് സൌജന്യമായി നല്‍കണം എന്നാണ് ആവശ്യം . ജയലളിത മുഖമന്ത്രിയായിരുന്നപ്പോള്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ലാപ്പ് ടോപ് നല്‍കിയിരുന്നു . ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കണം .
കുട്ടികളുടെ മാനസിക പിരിമുറുക്കം സംബന്ധിച്ച് കമ്മീഷന്‍ ഇടപെടണം . കുട്ടികള്‍ക്ക് ഉള്ള മാനസിക വിഷയങ്ങള്‍ കണ്ടെത്തുവാന്‍ അദ്ധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം .
ഓണ്‍ലൈന്‍ പഠന രീതി സംബന്ധിച്ച് ഉള്ള മുഴുവന്‍ ആശങ്കയുംഉടന്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” ബാലാവകാശ കമ്മീഷനെ സമീപിച്ചത് . മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!