കേരളത്തില്‍ നാളെ മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കേ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ
(ഒന്നാം തരം മുതല്‍ ഉള്ള കുഞ്ഞ് കുട്ടികള്‍ക്ക് ലഭിക്കേണ്ട സൌജന്യ വിദ്യാഭ്യാസ അവകാശം അട്ടിമറിക്കുന്നു . ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം). മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്യണം .
പരാതികള്‍ ഹാഷ് ടാഗില്‍ ഇടണം . #pinarayivijayan #sundirect #keralaeducationminister #KITEVICTERS
കോന്നി : സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തു എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനൽ മിക്ക ഡി ടി എച്ച് കമ്പനി ഡിഷ് ടിവിയില്‍ ലഭ്യമല്ല . സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ ഇതുവരെ വിക്ടേഴ്സ് ചാനൽ നല്‍കിയില്ല . സൺ ഡയറക്റ്റില്‍ വിക്ടേഴ്സ് ചാനൽ 793 ല്‍കിട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോള്‍ 793 വെച്ചാല്‍ ലഭിക്കുന്നത് മറ്റൊരു ചാനല്‍ .നാളെ മുതൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വിവിധ സമയങ്ങളിലായി ഒന്നുമുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയാണ്.അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ നാളെമുതല്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്തിന് വേണ്ടി എന്നു രക്ഷിതാക്കള്‍ ചോദിക്കുന്നു .
ഒന്നാം തരം മുതല്‍ ഉള്ള കുഞ്ഞ് കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശം അട്ടിമറിക്കുന്നു . ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം .
സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ ചാനലായ കെറ്റ് വിക്ടേഴ്സ് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികളുടെ ഡിഷില്‍ ഈ ചാനൽ ലഭിക്കുന്നില്ല. ഡിടിഎച്ച് കമ്പനികൾക്ക് ജൂൺ ഒന്നിനു മുൻപ് ചാനൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. വീഡിയോകോൺ ഡിടുഎച്ചിലും ഡിഷ് ടിവിയിലും മാത്രമാണ് വിക്ടേഴ്സ് ചാനൽ ലഭിക്കുന്നത്.കേരളത്തില്‍ സൺ ഡിടിഎച്ചാണ്കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത്. സർക്കാർ കത്ത് മുഖേന ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ ചാനൽ ലഭ്യമാക്കുന്നതിന് യാതൊരു നടപടിയും സണ്‍ ഡയറക്ട് കമ്പനി കൈക്കൊണ്ടിട്ടില്ല. മിക്ക സ്ഥലത്തും മൊബൈല്‍ ഇന്‍റര്‍നെറ്റ് കൃത്യമായി ലഭിക്കുന്നില്ല . കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള ലാപ്പ് ടോപ് സൌജന്യമായി നല്‍കണം .
മുഴുവന്‍ ഡിഷ് ടി വി യിലും ചാനല്‍ ലഭിച്ചു തുടങ്ങി എന്നു സര്‍ക്കാരിന് ബോധ്യമാകുമ്പോള്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാവൂ . പരാതികള്‍ ഹാഷ് ടാഗില്‍ ഇടണം . #pinarayivijayan #sundirect #keralaeducationminister #KITEVICTERS