കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള::ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം

12 വനപാലകരുടെ ഒത്താശയോടെ കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള : കല്ലേലി ചെക്ക് പോസ്റ്റിലൂടെ കടത്തിയത് ലക്ഷങ്ങളുടെ തേക്കുതടികള്‍ : കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം : കോന്നിയിലെ വനംകൊള്ളയുടെ അന്വേഷണം തെന്‍മലയില്‍ നിന്നും നടുവത്തുമൂഴിയില്‍ ഇന്നലെ എത്തിയ പുതിയ റേഞ്ച് ഓഫീസറില്‍നിന്നും മാറ്റണം . വനം കൊള്ളയ്ക്ക് പിന്നില്‍ വന്‍ ലോബികള്‍ : വകുപ്പ് മന്ത്രി രാജി വെക്കണം .

കോന്നി : കോന്നി ഡി എഫ് ഒ യുടെ കീഴില്‍ ഉള്ള കല്ലേലി ആസ്ഥാനമായുള്ള നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിലെ മുഴുവന്‍ വനപാലകരെയും അടിയന്തിരമായി സസ്പെന്‍റ് ചെയ്യുകയും കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി വനം കൊള്ള അന്വേഷിക്കണം എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചു .പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു വനം മന്ത്രി തല്‍സ്ഥാനം ഒഴിയണം എന്നും ആവശ്യം ഉയര്‍ന്നു . ഈ ഫോറസ്റ്റ് സ്റ്റേഷന്‍റെ പുതിയ കെട്ടിട ഉത്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം .ഇവിടെ വെച്ചു ഗൂഡാലോചന നടന്നു എന്നാണ് ആരോപണം . കോന്നി വനം ഡിവിഷനിലെ പാടം,കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ പരിധിയിൽ നിന്നും വനപാലകരുടെ ഒത്താശയോടെ തേക്കുതടി മുറിച്ച് കടത്തിയ സംഭവത്തിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കം 12 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തിരുന്നു .പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും കടത്തിയ തടി ഉപയോഗിച്ച് വീട് പണിയുകയും ചെയ്ത വനപാലകരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ വനംവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗമായി പ്രവർത്തിക്കുന്നത് റാന്നിയിലെ ഫ്ളയിംഗ് സ്ക്വാഡ് ആണ്. വിവരം ഇവര്‍ അറിഞ്ഞിട്ടും അന്വേഷിച്ചില്ല . ഇവര്‍ക്ക് എതിരെ നടപടി ഇല്ല . വനമേഖലയിൽ നിന്ന് ആറ് കൂറ്റൻ തേക്കുമരങ്ങൾ വെട്ടി കടത്തിയ സംഭവം ഒതുക്കി തീര്‍ക്കുവാനും തുടക്കം മുതലേ ശ്രമം നടന്നു . പന്തളം സ്വദേശിയായ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ വീട് പണിക്ക് തേക്ക് തടികൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

മാർച്ച് 20നാണ് തേക്ക് തടി മുറിച്ച് കടത്തിയത്. കടയിൽ നിന്ന് വാങ്ങിയറബര്‍ വിറകിൻ ചുള്ളികള്‍ വിറക് രൂപത്തില്‍ പിക്കപ്പ് വാനില്‍ കെട്ടുകളായി അടുക്കി അതിനുള്ളിൽ തേക്കുതടി ഒളിപ്പിച്ച് നാല് പ്രാവശ്യമായി കല്ലേലി ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്നു. കൊല്ലം ചന്ദനത്തോപ്പിലെ തടി മില്ലിൽഎത്തിച്ച തടിയും പിക്അപ് വാനും പിന്നീട് പിടിച്ചെടുത്തു .കടയിൽ നിന്ന് വാങ്ങിയ റബർ വിറക്‌ ഉപയോഗിച്ച് കൃത്യം നടത്തിയതിന് ശേഷം തിരികെ കടയിൽ എത്തിക്കുകയും ചെയ്തു. സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫയർ വാച്ചർക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു.വനംവകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പുനലൂർ ഫ്ലൈയിങ്‌ സ്‌ക്വാഡ് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തടി കടത്തിയ സംഭവം കോന്നി ഡി എഫ് ഒ കൃത്യ സമയത്ത് അറിഞ്ഞു എങ്കിലും വേണ്ട നടപടി അന്ന് എടുത്തില്ല എന്നാണ് ഇപ്പോള്‍ ഉള്ള ആരോപണം . തടി മുറിച്ച് വാനില്‍ കയറ്റിയ ആളുകളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല . ചിലരെ പ്രതികളാക്കി കേസ്സ് എടുത്തു .വനത്തില്‍ നിന്നും ഒരു ചുളികമ്പു എടുത്താല്‍ കേസ്സ് എടുക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ 20 ലക്ഷത്തോളം വിലവരുന്ന തേക്ക് തടി വനം വകുപ്പ് ചെക്ക് പോസ്റ്റിലൂടെ കടത്തി. ചെക്ക് പോസ്റ്റില്‍ എല്ലാ വാഹനവും നിര്‍ത്തി ബുക്കില്‍ പേരും വണ്ടിയുടെ നമ്പരും എഴുതി വെക്കണം . രാവും പകലും കാവല്‍ക്കാര്‍ ഉള്ള ചെക്ക് പോസ്റ്റില്‍ കൂടി തടിയഥേഷ്ടം കടത്തി .കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ മുഴുവന്‍ ജീവനകാരെയും സസ്പെന്‍റ് ചെയ്യണം . കോന്നി ഡി എഫ് ഒ യുടെ പങ്ക് അന്വേഷണ വിധേയമാക്കണം , കോന്നി വനത്തില്‍ നിന്നും ശേഖരിച്ച കോന്നി തടി ഡിപ്പോയില്‍ ഉള്ള മുഴുവന്‍ തടികളുടെയും എണ്ണവും രേഖകളും പുനലൂര്‍ തടി ഡിവിഷനില്‍നിന്നും എത്തി എണ്ണം പരിശോധിയ്ക്കുക , കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ സ്വത്തുക്കളെ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിച്ചു . കോന്നി വനത്തില്‍ നടന്നത് വന്‍ വനം കൊള്ളയാണെന്നും ഇത് ഒരു ചെറിയ രൂപം മാത്രമാണെന്നും സമഗ്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണം എന്നും ഡിസി സി പ്രസിഡണ്ട് ബാബു ജോര്‍ജ് ആവശ്യം ഉന്നയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു