Trending Now

വിവിധ ആവശ്യങ്ങളുന്നയിച്ച് ഒബിസി കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

 

പൊള്ളയായ കൊവിഡ് 19 പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പോസ്റ്റ് ഓഫീസ്സുകളുടെ പടിക്കൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

 

അടിയന്തിരമായി 5000 രൂപ നല്‍കണം : കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് ജില്ലാ കമ്മറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചു
പത്തനംതിട്ട :കോവിഡ് 19 വൈറസ് വ്യാപന ഭീതിയിൽ ബുദ്ധിമുട്ടുന്ന പരമ്പരാഗത തൊഴിൽ ഇടങ്ങളായ മരപ്പണി, മത്സ്യബന്ധനം, മൺപാത്ര നിർമ്മാണം, കയർ മേഖല, പരമ്പ് -പായ – കുട്ട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സാധാരണക്കാരന്റെ കുടുംബത്തിന് അടിയന്തിരമായി 5000 രൂപ നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ചു പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ നിൽപ്പ് സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷ വഹിച്ചു. അഡ്വ.എ.സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, ശ്യാം.എസ്.കോന്നി, പി കെ ഇക്ബാൽ ,അജിത് മണ്ണിൽ ,ഷാനവാസ് പെരിങ്ങമല, പി.എം അമീൻ,അജേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

കെ.പി.സി.സി ഒബിസി ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് കമ്മറ്റി കോന്നി പോസ്റ്റ് ഓഫീസ് പടിക്കല്‍ നിൽപ്പ് സമരം സംഘടിപ്പിച്ചു

 

കോന്നി: പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിടം സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ആത്മാർത്ഥമായ നടപടി സ്വീകരിക്കണം. മരപ്പണി, കയർമേഖല, മത്സ്യ ബന്ധന മേഖല, ഈറ്റ ഉത്പന്നങ്ങളായ പായ, കുട്ട, പരമ്പ് വ്യവസായ മേഖല എന്നിവർക്ക് അടിയന്തിരമായി 5000 രൂപ ധനസഹായം അനുവദിക്കണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പൊള്ളയായ പാക്കേജുകൾ സാധാരണക്കാരനെ വഞ്ചിക്കുന്നതിനാണെന്നും ഡിസിസി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ പറഞ്ഞു. കെ.പി.സി.സി ഓബിസി ഡിപ്പാർട്ട്മെന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് കമ്മറ്റി നടത്തിയ നിൽപ്പ് സമരം കോന്നി പോസ്റ്റ് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി , കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്യാം.എസ്.കോന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ.എസ്.തമ്പി, സൗദാറഹിം എന്നിവർ പ്രസംഗിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!