Trending Now

ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം

ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം : ഇനി ഒരു ചക്കയും വില്‍ക്കില്ല : ഈ കനിയുടെ “വില “ശെരിയ്ക്കും അറിഞ്ഞു

Prayer to the Honorable Jack fruit

കോന്നി : കേരളത്തിലെ ഇഷ്ട തീന്‍ മേശ വിഭവമായി ചക്ക വീണ്ടും പ്രതാപം വീണ്ടെടുത്തു . കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായിസര്‍ക്കാര്‍ ലോക് ഡൌണ്‍ കര്‍ശനമായി നടപ്പിലാക്കിയതോടെ ചക്കയുടെ മഹിമ ശരിക്കും മനസ്സിലാക്കുവാന്‍ മലയാളിക്ക് കഴിഞ്ഞു . പറമ്പിലെ ചക്കയെ തിരിഞ്ഞു നോക്കുവാന്‍ പോലും കൂട്ടാക്കാതെ ഇരുന്ന ആളുകള്‍ ഇപ്പോള്‍ പ്ലാവിന്‍റെ ചുവട്ടില്‍ ചെന്നു വിളഞ്ഞ ചക്കയെ അടര്‍ത്തിയെടുക്കുന്ന തിരക്കിലാണ് . ഒറ്റ പഴുത്ത ചക്ക പോലും ഒരു പ്ലാവിന്‍റെ ചുവട്ടിലും കാണുന്നില്ല .
ചക്കയും കഞ്ഞിയും കഴിച്ചു വലര്‍ന്ന ഒരു സമൂഹം നമ്മള്‍ക്ക് ഉണ്ടായിരുന്നു . അന്യ രോഗങ്ങള്‍ അന്ന് ഇല്ലായിരുന്നു . രാവിലത്തെ ചക്ക പുഴുക്കും കഞ്ഞിയും നാടന്‍ മോര് കറിയും മറ്റും ഒരു ജനതയുടെ ദൈനം ദിന ആഹാരമായിരുന്നു .
കഴിഞ്ഞ ഏതാനും ദിവസമായി പ്ലാവായ പ്ലാവിലെ വിളഞ്ഞ ചക്ക മൊത്തം തീര്‍ന്നു . ഓരോ വീട്ടിലും ഇടങ്ങഴി ചക്കക്കുരു സ്റ്റോക്കുമായി . ചക്ക ചുളയും കൂഞ്ഞും എല്ലാം വിവിധ വിഭവം .
കഴിഞ്ഞ വര്‍ഷം അന്യ സംസ്ഥാനത്തില്‍ കയറ്റി വിട്ടത് ലോഡ് കണക്കിനു ചക്കയായിരുന്നു . വിളഞ്ഞ ചക്കയേക്കാള്‍ അന്ന് പ്രിയം ഇടിച്ചക്കയോടായിരുന്നു .ഒരു ചക്ക 20 രൂപാ വില വെച്ചാണ് അന്ന് കൊടുത്തത് . ഇന്നിപ്പോള്‍ ഒരു ചക്കയും കയറ്റി അയക്കില്ലാ എന്നു മലയോരത്തെ ജനം പറയുന്നു .ഇത്ര മാത്രം പ്രിയപ്പെട്ട വിഭവത്തെ തഴഞ്ഞവര്‍ ഇന്ന് മനസ്സില്‍ എങ്കിലും ക്ഷമ ചോദിക്കുന്നു .

ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ തയാര്‍ ചെയ്യുന്ന തിരക്കിലാണ് ചിലവീട്ടുകാര്‍ . ചക്കഅലുവ ,ചക്ക പായസം , തുടങ്ങിയവയുടെ സ്വാദ് ഇളം തലമുറയ്ക്ക് ഇപ്പോള്‍ നന്നായി മനസ്സിലായി . ഫാസ്റ്റ് ഫുഡ് കഴിച്ചുതളര്‍ന്ന വയറിന് ഇപ്പോള്‍ ആശ്വാസം ഉണ്ട് . കേരളത്തിലെ ഔദ്യോധിക ഫലമായ ചക്കയുടെ സമയം തെളിഞ്ഞു . തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക ,കൂഴ എന്നിവ തന്നെയാണ് കോന്നി മേഖലയില്‍ ഇഷ്ട ചക്കകള്‍ . ഭക്ഷ്യക്ഷാമങ്ങളെ നേരിടാൻ ചക്കയ്ക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു . പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി ഇതിനുണ്ട് . പോഷക മൂല്യം നിറഞ്ഞു നില്‍ക്കുന്നചക്ക തന്നെ താരം . ചക്ക ഒരു പാട് ഉണ്ടെങ്കില്‍ ഉണക്കി വെച്ചാല്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കാം .

ചക്ക ഉണക്കി സൂക്ഷിക്കുന്ന വിധം : 
അധികം വിളയാത്ത ചക്കചുള വെള്ളത്തില്‍ ഇട്ടു നന്നായി കഴുകി വാരി വെള്ളം തോര്‍ത്തി വെക്കുക . ശേഷം നീളത്തില്‍ വലിയ വലിപ്പം ഇല്ലാതെ അരിയുക .അല്‍പ്പം ഉപ്പ് ചേര്‍ത്ത് പാത്രത്തില്‍ വെള്ളം നന്നായി തിളപ്പിക്കുക . ഇതിലേക്ക് കീറിവെച്ച ചക്ക ചുള ഇടുക . അധികം വേകുന്നതിന് മുന്നേ എടുത്ത് വെള്ളം വലിയാന്‍ വെക്കുക . നല്ല വെയിലില്‍ 5 -6 ദിവസം വെക്കുക . നന്നായി ഉണങ്ങി കഴിഞ്ഞാല്‍ വായുസഞ്ചാരം ഇല്ലാതെ പാത്രത്തില്‍ അടച്ചു വെക്കുക . പാചകം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്നേ ആവശ്യം ഉള്ളത് എടുത്ത് പച്ച വെള്ളത്തില്‍ കുതിര്‍ത്തു എടുക്കുക . സ്വാദിഷ്ടമായ ചക്ക പുഴുക്കോ തോരനോ വറുക്കാനോ റെഡി .

———————–കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു