Trending Now

അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ നിര്‍ദേശം നല്‍കി

കോന്നി അരുവാപ്പുലം കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : അടിയന്തിര നടപടി സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി
( കോന്നി വാര്‍ത്ത ഡോട്ട് കോം ” വാര്‍ത്ത ഇംപാക്ട് ഫോളോ അപ്പ് )

കോന്നി : അച്ചന്‍ കോവില്‍ നദിയിലെഅരുവാപ്പുലം കല്ലേലി ഭാഗത്ത് വിഷം കലര്‍ത്തി ആറ്റുമീനുകളെ “വേട്ടയാടിയ” വാര്‍ത്ത പ്രാധാന്യത്തോടെ” കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്” ജനമധ്യത്തില്‍ എത്തിച്ചതോടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോന്നി ഡി എഫ് ഒ നടുവത്ത് മൂഴി റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി എഫ് ഒ അറിയിച്ചു . കഴിഞ്ഞ ദിവസമാണ് കല്ലേലി ഭാഗത്ത് അച്ചന്‍ കോവില്‍ നദിയില്‍ തുരിശോ ,അമോണിയയോ കലര്‍ത്തി സാമൂഹിക വിരുദ്ധര്‍ മീനുകളെ കൊന്നത് . വലിയ മീനുകളെ ശേഖരിച്ചു സംഘം മടങ്ങിയതോടെ ചെറിയ മീനുകള്‍ കൂട്ടമായി ചത്തു പൊന്തി . ചെറു മീനുകള്‍ പലഭാഗത്തും അടിഞ്ഞു കിടക്കുന്നു . മീനുകള്‍ ചീഞ്ഞു അളിഞ്ഞു . വെള്ളത്തിന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത് . കിലോക്കണക്കിന് ചെറുതും വലുതുമായ മീനുകള്‍ അച്ചന്‍ കോവില്‍ നദിയിലെ കല്ലേലി ഭാഗത്ത് ചത്തു . ചിത്രങ്ങള്‍ സഹിതം “കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍” വാര്‍ത്ത നല്‍കി . ഇതിനെതുടര്‍ന്നാണ് കോന്നി ഡി എഫ് ഒ അടിയന്തിര അന്വേഷണത്തിന് നടുവത്ത് മൂഴി വനം റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത് . ഈ മേഖലയില്‍ തോട്ട ഇട്ട് മീന്‍ പിടിത്തം വ്യാപകമാണ് . അരുവാപ്പുലം മുതല്‍ താഴേക്കു അന്‍പതിനടുത്ത് ശുദ്ധ ജല വിതരണ ശൃംഖല ഉണ്ട് . ഈ വെള്ളമാണ് ജനം ഉപയോഗിക്കുന്നത് . വനം വകുപ്പ് മന്ത്രി അഡ്വ കെ രാജുവിനും ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട് . രാത്രി കാലങ്ങളില്‍ കല്ലേലി ഭാഗത്ത് അച്ചന്‍ കോവില്‍ നദിയില്‍ മീന്‍ പിടിത്തം വ്യാപകമാണ് . വന ഭാഗമായതിനാല്‍ മീനുകള്‍യഥേഷ്ടം ഉണ്ട് . തുരിശോ അമോണിയയോ കലര്‍ത്തിയാലേ ഇതുപോലെ മീനുകള്‍ ചാകൂ .മുന്‍പ് നഞ്ച് കലക്കി മീന്‍ പിടിത്തം ഉണ്ടായിരുന്നു .
കോവിഡ് 19 മായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ കര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ കടല്‍ മല്‍സ്യങ്ങള്‍ കോന്നി മേഖലയില്‍ ലഭ്യമല്ല . കല്ലേലി ഭാഗത്ത് വനം വകുപ്പിന്‍റെ കര്‍ശന നിരീക്ഷണം ആവശ്യമാണ് .
https://www.facebook.com/photo?fbid=3732125536859002&set=a.1004233302981586

കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം


ചിത്രം : കോന്നി വാര്‍ത്ത ഡോട്ട് കോം @കല്ലേലി അച്ചന്‍ കോവില്‍ നദി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!