Trending Now

പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ ജീവന്‍ രക്ഷിക്കുക
അഗതി മന്ദിരങ്ങള്‍ പട്ടിണിയിലേക്ക് : പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം :

പത്തനംതിട്ട : കോവിഡ് 19 മഹാമാരിമൂലമുള്ള പ്രതിരോധ കര്‍ഫ്യൂ മൂലം കേരളത്തിലെ അഗതി മന്ദിരങ്ങളില്‍ സുമനസ്സുകള്‍ എത്തിച്ചേരുന്നില്ല ജീവകാരുണ്യ സാമ്പത്തിക സഹായം ഇല്ല ,നൂറുകണക്കിനു അഗതികള്‍ക്ക് ഭക്ഷണ ക്ഷാമം . കേരളത്തിലെ അഗതി മന്ദിരങ്ങളുടെ അടിത്തറ ഇളകുന്നു . മരുന്നില്ല ,കരുതല്‍ ഭക്ഷണങ്ങള്‍ തീരുന്നു . കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 70 അഗതി മന്ദിരങ്ങളില്‍ ഉള്ള ആയിരകണക്കിന് വരുന്ന വയറുകള്‍ക്ക് അന്നം നല്‍കുക , മരുന്നുകള്‍ എത്തിക്കുവാന്‍ ഉടന്‍ നടപടി ഉണ്ടാകണം .
പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലും സബ് സെന്‍ററുകളിലും ഉള്ള 400 വയോജനങ്ങള്‍ കാരുണ്യം തേടുന്നു . ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവരെ കൂടെ കൂട്ടി യാതൊരു കുറവും വരുത്താതെ സംരക്ഷിക്കുന്ന മഹാത്മാ ജന സേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല സഹായം അഭ്യര്‍ഥിക്കുന്നു . സമൂഹം ഒന്നായി ഉണരുക . പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉടന്‍ ഇടപെടുകയും കേന്ദ്രം സന്ദര്‍ശിച്ചു കൊണ്ട് മരുന്നും ആഹാരവും ഉറപ്പ് വരുത്തണം . സന്നദ്ധ സംഘടനകളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം . പലചരക്ക് മൊത്ത വ്യാപാരികളും മരുന്ന് കമ്പനികളും വ്യവസായി സുഹൃത്തുക്കളും ഉടന്‍ ഇടപെടേണ്ട കാര്യമാണ് ” കോന്നി വാര്‍ത്ത ഡോട്ട് കോം പൊതു ജന സമക്ഷം സമര്‍പ്പിക്കുന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!