Trending Now

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് ——————–

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്

കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട, പാടം – മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയാണ് കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്. പാടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കൊറോണ വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസ വരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. വരുമാനം നഷ്ടപെട്ട കുടുംബങ്ങളെ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുകയാണ്.

കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്. അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി, കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ ജനങ്ങൾക്ക് ധൈര്യം പകരുകയാണ് ട്രസ്റ്റ്. കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തെയും സാമ്പത്തിക രംഗത്തെയും തകർത്തെറിയുമ്പോൾ ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ചുകൊണ്ട് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ക്രമീകരണങ്ങളും ചെയ്യുന്നതുവഴി ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള മാനസിക കരുത്തു കൂടി പകർന്ന് നൽകുകയാണ്.

പാടം കേന്ദ്രീകരിച്ച് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണ് ട്രസ്റ്റ്. യുവസംരഭകനായ വരുൺ ചന്ദ്രന്റെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലയിൽ പ്രളയദുരിതം നേരിട്ടപ്പോഴും ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!