Trending Now

കരാറുകാര്‍ ടാറിങ് മോശമാക്കുന്നു : നാട്ടുകാരുടെ പഴി മന്ത്രിയ്ക്കും

 

കരാറുകാര്‍ ടാറിങ് മോശമാക്കുന്നു : നാട്ടുകാരുടെ പഴി മന്ത്രി ഇരന്നു വാങ്ങുന്നു :

പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡ് ടാറിങ്ങും സംബന്ധിച്ചു വിജിലന്‍സ്സ് അന്വേഷിക്കുക

അടൂര്‍ : പുതുശേരിഭാഗം- മഹർഷികാവ്-ചൂരക്കോട് റോഡ്‌ പണിയിൽ ക്രമക്കേടുകള്‍ പഴയ ടാറിങ്ങിന്‍റെ മുകളില്‍ തീരെ കനം കുറച്ച് ആണ്ഇപ്പോള്‍ ടാറിങ് ചെയുന്നത്, ഇപ്പോൾ തന്നെ ഇളകി തുടങ്ങിയെന്നു നാട്ടുകാർ പരാതി പെട്ടു, നല്ലരീതിയിൽ പണിതില്ലെങ്കിൽ പണി തടയുമെന്ന് നാട്ടുകാർ അറിയിച്ചു. ജില്ലയിലെ മിക്ക റോഡ് ടാറിങ്ങും സംബന്ധിച്ചു വിജിലസ്സ് പരിശോധിക്കണം എന്നു ആവശ്യം ഉയര്‍ന്നു . പല റോഡും പൂര്‍ണ്ണമായും ടാറിങ് നടത്തുവാന്‍ കരാര്‍ കൊണ്ടിട്ടും അവിടെയും ഇവിടെയും ഉള്ള കുഴികള്‍ അടച്ചിട്ട് അതിനു മീതെ മാത്രം ടാറിങ് , പൂര്‍ണ്ണമായും റോഡ് ടാര്‍ ചെയ്യാതെ പകുതി നിര്‍ത്തിയ ടാറിങ് , ടാര്‍ ചെയ്തു ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഇളകുന്ന “പണികള്‍ “ഇതെല്ലാമാണ് ഇപ്പോള്‍ നടക്കുന്നതു എന്നു വ്യാപക പരാതി . സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്ക് ടാര്‍ ചെയ്തു നല്‍കി പണം വാങ്ങുന്ന ഇടപാടുകള്‍ ഇതിനിടയില്‍ നടക്കുന്നു . ഈ ക്രമക്കേടുകള്‍ സംബന്ധിച്ചു വിജിലന്‍സ് പരിശോധിക്കണം . കോടിക്കണക്കിനു രൂപ പാഴാകുന്ന ഇത്തരം ടാറിങ് നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല . പഴി മന്ത്രിയ്ക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!