Trending Now

ജോലിതിരക്കിനിടയില്‍ നാടകത്തെ സ്നേഹിക്കുന്ന കോന്നി അട്ടച്ചാക്കല്‍ ” ഊര് നാടകകൂട്ടം” : തേന്‍വരിക്ക നാടകം യുവജനക്ഷേമബോര്‍ഡിന്റെ അമേച്വര്‍ നാടകമല്‍സരത്തില്‍ തെരെഞ്ഞെടുത്തു

ജോലിതിരക്കിനിടയില്‍ നാടകത്തെ സ്നേഹിക്കുന്ന കോന്നി അട്ടച്ചാക്കല്‍ ” ഊര് നാടകകൂട്ടം” : തേന്‍വരിക്ക നാടകം യുവജനക്ഷേമബോര്‍ഡിന്റെ അമേച്വര്‍ നാടകമല്‍സരത്തില്‍ തെരെഞ്ഞെടുത്തു

കോന്നി :അട്ടച്ചാക്കല്‍ ദേശത്തു നിന്നൊരു അമേച്വര്‍ നാടകസംഘം ഊര് നാടകകൂട്ടം വീണ്ടും ഉയരങ്ങളിലേക്ക് നാടകസംസ്കാരത്തിന്റെ പുതുവഴിയില്‍ പുര്‍ണ്ണ സമയനാടകക്കാരായല്ല മറിച്ച് ജോലിതിരക്കിനിടയില്‍ നാടകത്തെ സ്നേഹിക്കുകയും നാടകപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഊര് നാടകകൂട്ടത്തിന്റെ തേന്‍വരിക്ക നാടകം യുവജനക്ഷേമബോര്‍ഡിന്റെ അമേച്വര്‍ നാടകമല്‍സരത്തില്‍ തെരെഞ്ഞെടുത്തു. സെന്റ് ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്. സ്കൂളില്‍ നടന്ന മഹിമ ക്ലബിന്റെ നാടകക്യാബിലാണ് ആദ്യ അവതരണം നടന്നത്.അട്ടച്ചാക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ് അധ്യാപകനും ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍സംഘത്തിന്റെ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ ബിനു കെ.എസ് ആണ് നാടകരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.. ഊര് നാടകകൂട്ടത്തിന് ആശംസകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!