Trending Now

‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

ഏകാശ്രയമായ കുടുംബനാഥൻ അസുഖത്താൽ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്കുള്ള അപേക്ഷ വിമെൻ പ്രൊട്ടക്‌ഷൻ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ എന്നിവർ സ്വീകരിക്കും. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിനു വിധേയമായാണ് ധനസഹായം. ദുരിതത്തിലാകുന്ന സ്ത്രീകൾക്ക് 50,000 രൂപവരെ ഒറ്റത്തവണ സഹായം നൽകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഗുണഭോക്താക്കൾ
അനാരോഗ്യം കാരണം ജോലി ചെയ്യാൻ സാധിക്കാത്ത 50 വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുക. ഭർത്താവ്, കുട്ടികൾ, കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പിലായ കുടുംബം, വീട് നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യതമൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭർത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ (വിധവകൾ, അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, വിവാഹമോചിതർ) എന്നിവരാണ് ഗുണഭോക്താക്കൾ. വാർഷിക കുടുംബവരുമാനം 50,000 രൂപയിൽ താഴെയാകണം.

ഹാജരാക്കേണ്ട രേഖകൾ
നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, സർക്കാർ തലത്തിൽ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച് വെള്ളക്കടലാസിൽ തയ്യാറാക്കിയ റിപ്പോർട്ട്, വയസ്സ്‌ തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കണം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!