Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം

ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം – പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരം.

സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ ഇവ കൈവശമുളളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം.

പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉള്‍പ്പെടുത്തും. താത്പര്യമുളളവര്‍ ഡിസംബര്‍ 10 നകം [email protected] എന്ന ഇമെയിലിലോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487, ഐസിഐസിഐ ബാങ്കിന് എതിര്‍വശം, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിലോ ബന്ധപ്പെടുക. വിശദാംശങ്ങള്‍ക്ക് മൊബൈല്‍ : 9061593969.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു