Trending Now

കോന്നി ഉപതെരഞ്ഞെടുപ്പും ചില കുടുംബവൃത്താന്തവും

1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഓര്‍മ്മകള്‍

ജിതേഷ് ജി

ഉപതെരഞ്ഞെടുപ്പ്‌ ചൂട്‌ കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ്‌ ഒരുതവണ ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല‌. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ സ്ഥലം എം എൽ എ യായിരുന്ന ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹവിയോഗത്തെ തുടർന്ന് 1962 മെയ്‌ 13 നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. കോൺഗ്രസിലെ എം രവീന്ദ്രനാഥൻ നായരും കമ്യൂണിസ്റ്റ്‌ പാർട്ടിയിലെ പന്തളം പി ആറും തമ്മിലായിരുന്നു മത്സരം. ഞാനിത്‌ കൃത്യമായി ഓർത്തുവെക്കാൻ കാരണം ശ്രീ എം രവീന്ദ്രനാഥ്‌ എന്റെ ഭാര്യ ഉണ്ണിമായയുടെ വല്ല്യപ്പൂപ്പനും എതിരെ മത്സരിച്ച പന്തളം പി ആർ എന്റെ അച്ഛന്റെ കസിനും (തട്ടയിൽ ഇടയിരേത്ത്‌ കുടുംബം) ആയതിനാലാണു.
വാശിയേറിയ മത്സരത്തിനൊടുവിൽ ഭാര്യയുടെ വല്ല്യപ്പൂപ്പനായ എം രവീന്ദ്രനാഥ്‌ ജയിച്ച്‌ എം എൽ ആയി. 1962 മുതൽ 1965 വരെ കോന്നി കല്ലറ കൃഷ്ണൻ നായർ മകൻ എം രവീന്ദ്രനാഥ്‌ ആയിരുന്നു സ്ഥലം എം എൽ എ. ( എം എൽ എ യുടെ പിതാവ്‌ കല്ലറകൃഷ്ണൻ നായരുടെ സ്മരണാർത്ഥം സ്ഥാപിതമായ വിദ്യാഭ്യാസസ്ഥാപനമാണു കോന്നി എലിയറയ്ക്കലിൽ പ്രവർത്തിച്ചിരുന്ന കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ സ്കൂൾ എന്ന കെ കെ എൻ എം ഹൈസ്കൂൾ.
പ്രസ്തുത സ്കൂൾ ഇപ്പോൾ അമൃതാനന്ദമയി മഠം വിലയ്ക്കുവാങ്ങി അമൃത സ്കൂൾ എന്നപേരിൽ പ്രവർത്തിപ്പിക്കുന്നു. ഇനി മറ്റൊരു കൗതുകം കൂടിയുണ്ട്‌. 1962 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു കാരണമായത്‌ ശ്രീ ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹ വിയോഗമാണു. അദ്ദേഹം എന്റെ അച്ഛന്റെ കസിനായിരുന്നു (തട്ടയിൽ ഇടയിരേത്ത്‌ കുടുംബാംഗം) . അങ്ങനെ 1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഓർമ്മകളിലെ കുടുംബ വൃത്താന്ത കൗതുകമാകുന്നു!

1962 ലെ. കോന്നി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം രവീന്ദനാഥ്‌ എം എൽ എ യുടെ ചിത്രം

jiTHESHji
8281188888

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!