Trending Now

കാനഡയില്‍ നിന്നും കോന്നി കൊന്നപ്പാറ വഴി അഞ്ചലിലേക്ക് ഒരു ഗാനാമൃതം

 

 

 

കുഞ്ഞു ശബ്ദത്തില്‍ അതിമനോഹരമായി പാടുന്ന ലിയോന ഡെയ്‌സ് റോബിൻ എന്ന കൊച്ചു കലാകാരി അങ്ങ് കാനഡയില്‍ നാലാം ക്ലാസിലാണെങ്കിലും മലയാളത്തിലെ ഒട്ടുമിക്ക ഗാനങ്ങളും ഹൃദയസ്പര്‍ശമാണ് . ഇതിനോടകം നിരവധി മലയാള ഗാനങ്ങള്‍ പാടി ജനഹൃദയം കീഴടക്കി .സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറുകയാണ് ലിയോന ഡെയ്‌സ് റോബിൻ.

കാനഡ സെന്‍റ് ആല്‍ബെര്‍ട്ട് കത്തോലിക്ക് സ്കൂളിലാണ് പഠിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ നൂറുകണക്കിന് ഗാനങ്ങൾ പാടി ശ്രദ്ധ നേടി . ഓരോ ഗാനവും പലകുറി കേട്ട് പഠിച്ചാണ് പാടുന്നത് .

കോന്നി കൊന്നപ്പാറ തെക്കേചരുവില്‍ സോജി റോബിന്‍റെയും അഞ്ചല്‍ നിവാസി റോബിന്‍ നൈനാന്‍റെയും ഏക മകളാണ് ലിയോന .സോജി കാനഡയില്‍ നേഴ്‌സായും റോബിൻ ആമസോണിലും ജോലി ചെയ്യുന്നു .
ലിയോന ഡെയ്‌സ് റോബിന് എല്ലാ ഭാവുകങ്ങളും നേരുന്നു

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!