Trending Now

നഴ്സുമാരെ ആവശ്യമുണ്ട് (വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം)

ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ ആവശ്യമുണ്ട് (വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം)ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം

ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗില്‍ ബിരുദമോ (ബിഎസ്‌സി) ഡിപ്ലോമയോ (ജിഎന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.orgലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!