മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ ഓണഘോഷം 25 നു നടക്കും
ഷാർജ: കോന്നി മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ പതിനെട്ടാമത് ഓണം വാർഷികകുടുംബ സംഗമ ആഘോഷം ഈ മാസം ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലുമണിവരെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ അജ്മാൻ ബോർഡറിൽ ഉള്ള ഫാം ഹൗസിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു .
ഗൃഹാതുരത്വം തുളുമ്പുന്ന ഉത്സവ അന്തരീക്ഷത്തിൽ നാടൻ കായിക പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് . വടംവലി, കിളിത്തട്ടുകളി, കുടം അടി, ചാക്കിലോട്ടം തുടങ്ങിയ തനിനാടൻ കായിക മത്സരങ്ങൾ ഉണ്ടാകും .കുഞ്ഞുങ്ങൾക്കും വനിതകൾക്കും പ്രത്യേകം പരിപാടികൾ നടക്കും .
മല്ലശ്ശേരി എംഎൻ ആർ ഐകുടുംബാംഗങ്ങൾ തയ്യാറാക്കുന്ന തനി നാടൻഓണസദ്യയും ഒരുക്കുമെന്ന് മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിജു മാത്യു അറിയിച്ചു .