Trending Now

കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : കോന്നി പയ്യനാമണ്ണിലെ രാമപുരം ചന്തയെ മറക്കുവതെങ്ങനെ

കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : കോന്നി പയ്യനാമണ്ണിലെ രാമപുരം ചന്തയെ മറക്കുവതെങ്ങനെ…..

പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി.
മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍ കൊടികൾ കെട്ടുന്നത് അത് നോക്കിയായിരുന്നു മത്സരത്തിന്റെ വീറും വാശിയും…..
———————————————————————————————————
കോന്നി പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്ത. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്.
തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വരുന്നത് .
പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി.
മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍ കൊടികൾ കെട്ടുന്നത് അത് നോക്കിയായിരുന്നു മത്സരത്തിന്റെ വീറും വാശിയും എന്ന് പഴംതലമുറ ഇന്നും ഓർക്കുന്നു .

വാശി കൂടിക്കൂടിവന്നതോടെ ഒടുവിൽ മാവ് ഉണങ്ങി നശിച്ചു .. മാവ് നശിച്ചതോടെ തൊട്ടരികില്‍ വളര്‍ന്നു വന്ന ആല്‍മരം ചന്തയ്ക്ക് തണലായി. ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും ആല്‍മരം തലയുയര്‍ത്തി ഇന്നും നില്‍ക്കുന്നു.
പയ്യനാമണ്‍, ചെങ്ങറ, എലിമുള്ളും പ്ലാക്കല്‍, തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്,ചിറ്റാര്‍, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ കാര്‍ഷിക വിളകകള്‍ തലച്ചുമടായും, കാളവണ്ടികളിലുമായി രാമപുരം ചന്തയില്‍ എത്തിച്ചിരുന്നു നല്ല കാലം ഉണ്ടായിരുന്നു . കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അവയുടെ മൂല്യം അനുസരിച്ച് പരസ്പരംകൈമാറിയ നല്ലകാലങ്ങൾ ഒരു കൂട്ടായ് മയുടെ ഓർമ്മ പുതുക്കുന്നു . അന്ന് ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ചന്ത. കുടിയേറ്റ കര്‍ഷകര്‍ അധിവസിക്കുന്ന തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് ഗ്രാമപഞ്ചായത്തിലുള്ളവര്‍ കോന്നി ഗ്രാമപഞ്ചായത്തിലെ രാമപുരംചന്തയെ തങ്ങളുടെ കാര്‍ഷിക വിളകളുടെ പ്രധാന വിപണന കേന്ദ്രമായി കണ്ടിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോയിരുന്നു.
കോന്നി നാരായണപുരം ചന്തയടക്കം സമീപ പ്രദേശങ്ങളില്‍ ചന്തകള്‍ തുടങ്ങിയതോടെ രാമപുരം ചന്തയുടെ പ്രതാപം മങ്ങി തുടങ്ങിയെങ്കിലും ചന്തമുടങ്ങാതെഇന്നും ചെറിയ നിലയിൽ പ്രവർത്തിക്കുന്നു .

ചന്തയുടെ പ്രധാന ഭാഗങ്ങളെല്ലാംകെട്ടിയടക്കപ്പെട്ടു. സ്ഥലം ഉടമസ്ഥര്‍ കുറെ ഭാഗത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്. അങ്ങനെവീണ്ടും ഒരു തിരഞ്ഞെടുപ്പ് കോന്നിയിൽ കടന്നു വരുമ്പോൾ രാമപുരം ചന്തയിൽ മുൻപ് ഉണ്ടായിരുന്നു ആ പഴയ മാവിനെ ഓർത്തെടുക്കുവാൻ എത്ര പേര് ഉണ്ട് .

…………………………..
അഗ്നി / കോന്നി വാർത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!