Trending Now

കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി

കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി

കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി .
കലഞ്ഞൂർ ,കോന്നി പഞ്ചായത്തു പരിധിയിൽ പയ്യനാ മണ്ണ് , താവളപ്പാറ ,അടുകാട് ,കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കൽ ,തടി ,പോത്തുപാറ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള അശാസ്ത്രീയവും അനധികൃതവുമായ പാറ ഖനനം നിരവധി സമരങ്ങൾക്ക് വേദിയായി എങ്കിലും സർക്കാർ സംവിധാനം കയ്യേറ്റക്കാരുടെ കയ്യിലാണ് .കോന്നി വനം ഡിവിഷന്റെ ഭാഗമായ വന മേഖലകൾ കൂടി കയ്യേറിയാണ് പാറ ഖനനം .വനപാലകർ എല്ലാ ഒത്താശയും ചെയ്യുന്നു .വനം കയ്യേറ്റം കണ്ടില്ലെന്നു നടിക്കുന്നു . വന്യ ജീവികളുടെ ,വന സസ്യങ്ങളും നിലനിൽപ്പ് തന്നെ ഭീഷണിയായി . ഒരു നാടിന്റെ നെഞ്ചകം തകർക്കുമ്പോൾ ഈ അനധികൃത പാറഖനനം നടത്തുന്നവർ “സാമൂഹിക സേവനങ്ങൾ” നടത്തി നല്ല മഹാൻ ചമയുന്നു . നാടിന്റെ ശിരസ്സായി ഉയർന്നു നിൽക്കുന്ന മലനിരകളെ ഓരോന്നോരോന്നായി ക്വാറി മുതലാളിമാർ കാർന്നു തിന്നുകയാണ്.ഇഞ്ചപ്പാറ മലയും രാക്ഷസൻ പാറയും അദാനി മുതലാളിയുടെ കഴുകൻ കണ്ണുകൾ പതിഞ്ഞ പാറകളാണ് .

ക്വാറികൾ പ്രവർത്തിക്കേണ്ടത് രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ. കുഴിക്കാവുന്ന ആഴം പരമാവധി 20 അടിമാത്രമായിരിക്കണം. കുഴികൾ ഖനനം കഴിഞ്ഞാൽ മൂടുക. ചുറ്റും വേലി കെട്ടി തിരിക്കൽ.
വെട്ടിമാറ്റേണ്ടി വരുന്ന മരങ്ങളുടെ 10 മടങ്ങ് വെച്ചുപിടിപ്പിക്കൽ .പൊടിയും ശബ്ദവും നിയന്ത്രിക്കുവാൻ സംവിധാനം (സ്പ്രിംഗലർ പ്രവർത്തനം ശബ്ദം 55 ഡസിബൽ മുകളിൽ ഉണ്ടാകരുത് ) 8 മീറ്റർ വീതിയിൽ കുറവുള്ള റോഡിലൂടെ 10 ടൺ മുകളിലുള്ള ലോറി ഓടിക്കാതിരിക്കൽ. ക്രഷർ യൂണിറ്റുകൾ 150 മീറ്റർ വീടുകളിൽ നിന്നും അകലം പാലിക്കുക. അതൃത്തിയിൽ 40 cm കനത്തിൽ ഭിത്തി. ദൂരം 250 മീറ്റർ ആണെങ്കിൽ 23 സെ.മീ ഭിത്തി തീർക്കൽ ഇതൊക്കെയാണ് നിയമം .

നമ്മുടെ നാട്ടിലെ ക്വാറികൾ/ക്രഷർ യൂണിറ്റുകൾ സർക്കാർ പറയുന്ന നിയമങ്ങളെ നിരന്തരം കാറ്റിൽ പറത്തുന്നു. സർക്കാർ പഞ്ചായത്തു സംവിധാനങ്ങൾ നോക്കി കുത്തിയായി തുടരുന്നു.
വന്യ ജീവി മേഖലയിലെ പാറ ഖനനം നിർത്തണം എന്ന് ഒടുവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു . മേഖലയിൽ എത്ര പാറ മടകൾ ഉണ്ടെന്നു പോലും കണക്കില്ല .വന്യ ജീവി ബോർഡിൻറെ അനുമതി പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം പാറഖനനം നിർത്തണം .വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ 85 പാറമടകൾ കേരളത്തിൽ ഉണ്ട് .കോന്നിയിൽ 9 എണ്ണവും .
കേരളത്തിൽ 17 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളുമാണുള്ളത്

മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലംജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ൽ ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!