അച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു
——————–
അച്ചന്‍കോവില്‍ നിവാസികളുടെ ചിരകാലസ്വപ്നമായ അച്ചന്‍കോവില്‍ റോഡ് നിര്‍മാണം തുടങ്ങി.റോഡിന്റെ തകര്‍ച്ച അച്ചന്‍കോവില്‍ നിവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വിവരം അധികൃതരില്‍ എത്തിയതോടെയാണ് നിര്‍മാണമാരംഭിച്ചത്
പുനലൂർ-പത്തനാപുരം പാതയിൽ നിന്നാരംഭിക്കുന്ന അലിമുക്ക്-അച്ചൻകോവിൽ വനപാതയുടെ നവീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത് .നബാർഡിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം.വർഷമായി വന പാത തകർന്നുകിടക്കുകയാണ് മണ്ണുനീക്കിയ ഭാഗത്ത് മെറ്റലുകൾ നിരത്തിത്തുടങ്ങിയിട്ടുണ്ട്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് റോഡ് നവീകരണം തുടങ്ങിയത് .കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പാത തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും വകുപ്പുകളുടെ ശീതസമരം കാരണം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല .വനം വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ കെ രാജു ഇടപെട്ട് വനം വകുപ്പിന്റെ തടസം ഒഴിവാക്കിയതോടെ റോഡിന് ശാപമോഷം ലഭിച്ചു . മെറ്റൽ പാകുന്ന ജോലികൾ പുരോഗമിക്കുന്നു
——————-കോന്നി വാർത്ത ഡോട്ട് കോം ————-