Trending Now

സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത

സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത

വേദനയില്ലാതെ ഇഞ്ചക്ഷൻ ചെയ്യാനുള്ള പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബിവി പട്ടേൽ ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡെവലപ്‌മെന്റ്(പിവിആർഡി). വേദനയില്ലാതെ ഇഞ്ചക്ഷനുള്ള മൈക്രോ നീഡിലാണ് പിഇആർഡി ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ചെറിയ ബാൻഡേജിന്റെ രൂപത്തിലുള്ള വസ്തുവാണ് ഇഞ്ചക്ഷനായി ഉപയോഗിക്കുന്നത്. ഇതിലെ മൈക്രോ സൂചി നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല. ബാൻഡേജ് രൂപത്തിലുള്ള വസ്തു ശരീരത്തിൽ ഒട്ടിക്കുമ്പോൾ മരുന്ന് രക്തത്തിലേക്ക് കലരും. പത്ത് മിനിട്ടിനുള്ളിൽ മരുന്ന് രക്തത്തിലേക്ക് കലരുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.നിലവിൽ ഉപയോഗിക്കുന്ന മൈക്രോ സൂചികളിൽ അധികവും മെറ്റാലിക്കാണെന്ന് പ്രൊജക്ടിന് നേതൃത്വം നൽകിയ ഡോ. വിരാൽ ഷാ പറയുന്നു. തങ്ങൾ വികസിപ്പിച്ചിരിക്കുന്നത് പോളിമർ അടിസ്ഥാനമായുള്ള ഡെലിവറി സിസ്റ്റമാണ്. മിനിട്ടുകൾക്കുള്ളിൽ അലിഞ്ഞ് ചേരുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അണുനശീകരണത്തിന്റെ ആവശ്യം വരുന്നില്ല. സിറിഞ്ച് ഉപയോഗിക്കുന്നത് പോലെ അപകടകരമല്ല ഇതെന്നും വിരാൽ വ്യക്തമാക്കി. ഇഞ്ചക്ഷൻ സൂചിയുടെ ഉപയോഗം മൂലമുള്ള അലർജി, വേദന ഉൾപ്പെടെയുള്ളവയ്ക്ക് ശാശ്വത പരിഹാരമാകും പുതിയ കണ്ടുപിടുത്തമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.പുതിയ കണ്ടുപിടുത്തം മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ചതായി പ്രൊജക്ട് ടീം പറയുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ സയന്റിസ്റ്റിന്റെ ജേർണലിൽ ഗവേഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേദനയില്ലാത്ത ഇഞ്ചക്ഷൻ രീതി മനുഷ്യനിൽ പരീക്ഷിക്കാൻ അധികം വൈകില്ലെന്നാണ് പിഇആർഡി അധികൃതർ പറയുന്നത്.

This injection won’t needle you

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു