Trending Now

ഗണേഷ് ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മുംബൈയിൽ ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു

ഗണേഷ് ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മുംബൈയിൽ ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു .

“കോന്നി വാർത്തഡോട്ട് കോം ” മുംബൈ ബ്യൂറോ: മാസങ്ങളായി നീണ്ട ഗണേശ ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മഹാരാഷ്ട്രയിൽ വിവിധ ഇടങ്ങളിൽ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷ യാത്ര നടന്നു . മുംബൈ നഗരത്തിൽ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങൾ എഴുന്നെള്ളിച്ചു . വലിയ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമഞ്ജനം ചെയ്‌താൽ പാരിസ്ഥിതിക ദോഷം ചെയ്യുമെന്ന് കണ്ടതിനാൽ സർക്കാർ നിരോധിച്ചിരുന്നു . ചെറിയ ഗണേശ വിഗ്രഹങ്ങൾ ആണ് ഇക്കുറി എഴുന്നള്ളിച്ചത് . മലയാളികൾ ഏറെ തിങ്ങി പാർക്കുന്ന മുംബൈയിൽ ഉല്ലാസ് നഗർ മുതൽ നരിമാൻ പോയിന്റ് വരെയുള്ള സ്ഥലങ്ങളിൽ ഗണേശ വിഗ്രഹ ഘോഷ യാത്ര നടന്നു . മഹാരാഷ്ട്രയിൽ വിവിധ സ്ഥലങ്ങളിൽ ഭക്തിയോടെ നടന്ന ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ അനേകായിരം എത്തി .
മുംബൈ ബോറിവലിയിൽ അനേകായിരം എത്തിച്ചേർന്നു .
ചിത്രങ്ങൾ : രതീഷ് സിന്ദൂരി / “കോന്നി വാർത്തഡോട്ട് കോം ” മുംബൈ ബ്യൂറോ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!