Trending Now

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് .

ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് .
നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ അവകാശങ്ങള്‍ കിട്ടുന്നില്ല .ഈശ്വരചൈതന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാക്കനാര്‍കലയോടുള്ള ആത്മാര്‍ത്ഥത കൊണ്ട് ആണ് ഇത്തരം കലാകാരന്മാര്‍ ഈ കല അന്യമാകാതെ ഇന്നും കാത്തു സൂക്ഷിക്കുന്നത് .പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും ആരുമില്ലാതിരുന്ന അനിശ്ചിതാവസ്ഥയിലും പാക്കനാര്‍കളി യെ കൊട്ടി പാടിയിരുന്നു .ക്ഷേത്രകലയായ പാക്കനാര്‍കളി ക്ഷേത്രങ്ങളില്‍ നിന്നകന്ന് ടൂറിസം വകുപ്പിന്റെ പരിപാടിയായി മാത്രം ഒതുങ്ങി .കെട്ടിയാടുവാന്‍ ടൂറിസം വകുപ്പ് ഇപ്പോള്‍ കരാര്‍ നല്‍കിയത് നാടന്‍ കലാകാരന്മാര്‍ക്ക് അവസരം നഷ്ടമായി .പ്രാചീനകലകള്‍ അവതരിപ്പിക്കുന്നവരോടുള്ള സര്‍ക്കാരിന്റെ അവഗണനകാരണം പുതുതലമുറ കലാരംഗത്തേക്ക് കടന്നുവരുന്നില്ല .പൂര്‍വികരില്‍ നിന്ന് ഉള്‍ക്കൊണ്ട കലാരൂപത്തെ നിലനിര്‍ത്തുന്ന പാക്കരനാര്‍ കളിക്കാരോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണം. .പൂര്‍വികരില്‍ നിന്ന് ഉള്‍ക്കൊണ്ട കലാരൂപത്തെ നിലനിര്‍ത്താന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയോടെപ്രാചീനകലകള്‍ അവതരിപ്പിക്കാനും അത് പുതു തലമുറയിലേക്കു പകർന്നു നൽകുവാനുംആളുണ്ടെങ്കിലും സർക്കാർ ഭാഗത്തു നിന്നും പ്രോത്സാഹനം ഇല്ല . സര്‍ക്കാരിന്റെ അവഗണനകാരണം പുതുതലമുറപാക്കനാർ കലാരംഗത്തേക്ക് കടന്നു വരുന്നില്ല . ഈശ്വരചൈതന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാക്കനാര്‍കലഎന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ കോന്നി നാടെങ്കിലും ശ്രമിക്കുക ..പുതു തലമുറയ്ക്ക് വേണ്ടി പാക്കനാര്‍ കലയുടെ കഥയും പാട്ടും പാടി ഈ കലാകാരന്‍ നമ്മുടെ നാട്ടില്‍”കോന്നി വാർത്ത ഡോട്ട് “കോമിന് വേണ്ടി പഴം കഥ പറയുന്നു
സ്റ്റോറി : അഗ്നി / കോന്നി വാർത്ത ഡോട്ട് കോം .

.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു