കോന്നി മെഡിക്കൽ കോളേജ് : ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും എന്ന സൂചനനൽകി ആരോഗ്യ വകുപ്പ് മന്ത്രി 27 നു പുരോഗതി വിലയിരുത്തുവാൻ എത്തും
———————————————————————–കോന്നി മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 27 കോന്നി നെടുമ്പാറയിൽ എത്തും . പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി . അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു .അടുത്ത വർഷം ക്ലാസ്സുകൾ ആരംഭിക്കുവാൻ കഴിയുന്ന തരത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നു . കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും എന്നൊരു സൂചന ഉണ്ട് .
കഴിഞ്ഞ യു ഡി എഫ് മന്ത്രി സഭയുടെ കാലത്തു കോന്നി എം എൽ എ യായിരുന്നഅടൂർ പ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റപ്പോൾ ആണ് കോന്നിയ്ക്കും കൂടി മെഡിക്കൽ കോളേജ് തുടങ്ങുവാൻ അനുമതി നൽകിയത് . കോന്നി നെടുമ്പാറയിൽ ഇതിനായി സ്ഥലം കണ്ടെത്തി . 300 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി.50 ഏക്കർ സ്ഥലമാണ് മെഡിക്കൽ കോളേജിന് ഇവിടെയുള്ളത്. 3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുവാൻ കഴിഞ്ഞു .ഇടക്കാലത്തു മെല്ലെപോക്ക് ഉണ്ടായിരുന്നു . കോന്നി മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട നിർമാണത്തിനു സർക്കാർ 351 കോടി രൂപ അനുവദിച്ചിരുന്നു .2014 ലാണ് നിർമ്മാണം തുടങ്ങിയത് .