ആറന്മുള ഗ്രാമ പഞ്ചായത്തില്‍ കോഴിപ്പാലത്തിനു സമീപമുള്ള തോട്ടില്‍ അനധികൃതമായിസ്ഥാപിച്ചിരുന്ന കുറ്റിവലകളും ഉടക്കുവലകളും ഫിഷറീസ്വകുപ്പ് പിടിച്ചെടുത്തു. കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയുടെ പലഭാഗങ്ങളിലും അനധികൃത രീതികളിലൂടെയുള്ള മത്സ്യബന്ധനം ആരംഭിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഫിഷറീസ് ആഫീസര്‍ എസ്. പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള രജിസ്ട്രേഷനോ ലൈസന്‍സോ കൂടാതെ കുറ്റിവലയും ഉടക്കുവലകളും ഉപയോഗിച്ചാണ് ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തിവന്നിരുന്നത്. കേരള ഉള്‍നാടന്‍ മത്സ്യബന്ധനവും ജലകൃഷിയും നിയമ പ്രകാരമുള്ള ലൈസന്‍സില്ലാതെ പൊതുജലാശയങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തുവാന്‍ പാടില്ല. മത്സ്യബന്ധനം നടത്തുന്ന ജലാശയത്തിന്റെ പകുതിയിലേറെ തടസപ്പെടുത്തിയോ, പാലത്തിന്റെ ചീര്പ്പിന്റെയോ ഇരുവശങ്ങളില്‍ വല സ്ഥാപിച്ചോ തോട്ട പൊട്ടിച്ചോ, വൈദ്യുതി, രാസവസ്തു, വിഷവസ്തു തുടങ്ങിയവ ഉപയോഗിച്ചോ, 20 മില്ലിമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല ഉപയോഗിച്ചോ രാത്രികാലങ്ങളില്‍ നൂറ് വാട്സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ചോ നടത്തുന്ന മത്സ്യബന്ധന രീതികള്‍ ഈ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെയുള്ള തടവോ, പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം