കല്ലേലി കാവിലെ പത്താമുദയ ഉല്‍സവം ഏപ്രില്‍ 15 മുതല്‍ 24 വരെ

 

കല്ലേലി കാവിലെ പത്താമുദയ ഉല്‍സവം ഏപ്രില്‍ 15 മുതല്‍ 24 വരെ
……………………………………………

കോന്നി : പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാര അനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടം നല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം ) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദിത്യ പൊങ്കാല മഹത്തായ വലിയ കരിക്ക് പടേനി എന്നിവ 2019 ഏപ്രില്‍ 15 മുതല്‍ 24 വരെ (മേടം 1 മുതല്‍ 10 വരെ ) നടക്കും .

ഏപ്രില്‍ 15 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ ,ഭൂമി പൂജ ,ജല പൂജ ,വൃക്ഷ സംരക്ഷണ പൂജ ,പ്രകൃതി സംരക്ഷണ പൂജ വിഷുക്കണി ദര്‍ശനം(കാട്ടു വിഭവങ്ങള്‍ ,കാട്ടു പൂക്കള്‍ ) ,താംബൂല സമര്‍പ്പണം തിരുമുന്നില്‍ മഞ്ഞള്‍ പ്പ റ ,നാണയപ്പ റ ,നെല്‍പ്പറ ,താമരപ്പറ ,അന്‍പൊലി സമര്‍പ്പണം രാവിലെ 7 മണിയ്ക്ക് പത്താമുദയ തിരു ഉല്‍സവത്തിന് ആരംഭം കുറിച്ച് കൊണ്ട് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍റെ കാര്‍മ്മികത്വത്തില്‍ മലയ്ക്ക് കരിക്ക് പടേനി , 8.30 നു വാനര ഊട്ട് ,മീനൂട്ട് ,കാട്ടാനകള്‍ക്ക് ഊട്ട് ,പ്രഭാത പൂജ ,കല്ലേലി ഗണപതി പൂജ ,9 മണിക്ക് അന്നദാനം ,വൈകീട്ട് 6.30 മുതല്‍ ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ട മേളം ,രാത്രി 8 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് .

രണ്ടാം തിരു ഉല്‍സവം മുതല്‍ ഒന്‍പതാം തിരു ഉല്‍സവം വരെ കാവ് ആചാരത്തോടെ പ്രധാന ചടങ്ങുകള്‍ എന്നും രാവിലെ 8 മണി മുതല്‍ ഉപസ്വരൂപ പൂജകള്‍ , വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ ,ഹരിനാരായണ പൂജ ,കുട്ടിചാത്തന്‍ പൂജ ,ആദ്യ ഉരു മണിയന്‍ പൂജ ,പരാശക്തി അമ്മ പൂജ ,നാഗരാജ -നാഗ യക്ഷി പൂജ ,കൊച്ചു കുഞ്ഞ് അറുകൊല പൂജ ,യക്ഷി അമ്മ പൂജ ,ഭാരതപൂങ്കുറവന്‍ -പൂങ്കുറത്തി പൂജ ,മൂര്‍ത്തി പൂജ പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,999 മല പൂജ ,രാവിലെ 9 മണിക്ക് അന്നദാനം ,വൈകീട്ട് ദീപാരാധന ദീപ നമസ്കാരം തുടര്‍ന്നു കലാപരിപാടികള്‍
.
പത്താം തിരു ഉല്‍സവ ദിനമായ ഏപ്രില്‍ 24 നു പത്താമുദയ ദിനത്തില്‍ രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ ,ഭൂമി പൂജ ,ജല പൂജ ,വൃക്ഷ സംരക്ഷണ പൂജ ,പ്രകൃതി സംരക്ഷണ പൂജ ,താംബൂല സമര്‍പ്പണം തിരുമുന്നില്‍ മഞ്ഞള്‍ പ്പ റ ,നാണയപ്പ റ ,നെല്‍പ്പറ ,താമരപ്പറ ,അന്‍പൊലി സമര്‍പ്പണം,പറകൊട്ടി പാട്ട് ,തൃപ്പടി പൂജ രാവിലെ 7 മണിയ്ക്ക് പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല (ഭദ്ര ദീപം തെളിയിക്കുന്നത് കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത സിനിമ സീരിയല്‍ താരവുമായ ആര്‍ എല്‍ വി രാമ കൃഷ്ണനും പ്രശസ്ത നടി ഡോ ദിവ്യാ നായരും ) ,8.30 നു വാനര ഊട്ട് ,മീനൂട്ട് , കല്ലേലി അപ്പൂപ്പന്‍ പൂജ ,കല്ലേലി അമ്മൂമ്മ പൂജ ,9 മണി മുതല്‍ ആയിരക്കണക്കിന് കരിക്കിന്‍റെ പത്താമുദയ വലിയ പടേനി ,10 മണിയ്ക്ക് കാട്ടാനകള്‍ക്ക് ആനയൂട്ട് ,പൊങ്കാല നിവേദ്യം , 11 .30 മുതല്‍ സമൂഹ സദ്യ ,ഉച്ചയ്ക്ക് 2 മണിമുതല്‍ തിരു മുന്നില്‍ എഴുന്നള്ളത്ത് വൈകീട്ട് 4 മണിയ്ക്ക് സാംസ്കാരിക സദസ്സ് ,6 മണിയ്ക്ക്അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍,6.30 നു ദീപാരാധന രാത്രി 8 മണിക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് ,ഭാരതകളി ,പടേനി കളി ,തലയാട്ടം കളി ,പാട്ടും കളിയും എന്നിവ നടക്കും എന്നു കാവ് പ്രസിഡണ്ട് അഡ്വ : സി വി ശാന്ത കുമാര്‍ അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു