Trending Now

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും

കോന്നി : “കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം’ എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ നദിയും തീരവും ദീപപ്രഭയാല്‍ ശോഭനമായി .
സകല പാപങ്ങളും ഒഴുക്കി കളഞ്ഞ് പ്രകാശപൂരിതമായ ജീവിതം നയിക്കാന്‍ അനുഗ്രഹം ഉണ്ടാകണമെന്ന പ്രാര്‍ത്ഥന കൂടിയാണ് ഈ ചടങ്ങ്.ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി ,41 തൃപ്പടി പൂജ ചടങ്ങിനോട് അനുബന്ധിച്ചാണ് കല്ലേലി വിളക്ക് തെളിയിച്ചത് .കൊല്ലം പട്ടാഴി നിവാസികളായ ഭക്തരുടെ വഴിപാടായാണ് ഇക്കുറി കല്ലേലി വിളക്ക് തെളിയിച്ചത് .
ആദിമ ഗോത്ര സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂ പ്പന്‍കാവ്.
പ്രപഞ്ചത്തിലെ സര്‍വതിലും ഈശ്വരഭാവം കണ്ട് ആരാധിച്ചുപോന്ന പ്രാചീന ജനതയുടെ മഹത്തായ സംസ്കാരത്തെ കൂടി ഓര്‍മപ്പെടുത്തുന്നതാണ് കല്ലേലി വിളക്ക് തെളിയിക്കല്‍ . ആനയൂട്ട്‌ ,മീനൂട്ട് ,വാനരയൂട്ട്‌,സര്‍പ്പക്കാവില്‍ നൂറും പാലും,കുംഭ പാട്ട് ചടങ്ങുകളും നടന്നു .
ഊരാളി ആര്‍ കെ സ്വാമിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാവ് ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി ,കൊക്കാതോട് ഗോപാലന്‍ ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കച്ച മുറുക്കി .കാവ് പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ ,ട്രഷറര്‍ സന്തോഷ്‌ കല്ലേലി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു .

അച്ചന്‍കോവിലാറിന്‍റെ  ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും  കാവ് തൃപ്പടി പൂജയും


————————————————————————————————————-
SREE KALLELY OORAALI APPOOPPAN KAVU
KALLELY THOTTAM (PO )KONNI
PATHANAMTHITTA ,KERALAM
PIN:689691
PHONE:04682365354,9946283143,9447504529
email:[email protected]
web:sreekallelyooraaliapooppankavu.com

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!