കേരള സോഷ്യല്‍ സെന്റര്‍ അബുദാബി വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ 2018- 2019 വര്‍ഷത്തെ വനിത വിഭാഗം കമ്മിറ്റിയെ വനിത ജനറല്‍ ബോഡിയില്‍ വെച്ച് തെരെഞ്ഞെടുത്തു.
ഗീത ജയചന്ദ്രനെ കണ്‍വീനറായും ഷൈനി ബാലചന്ദ്രന്‍, അഞ്ജലി ജസ്റ്റിന്‍, ഷെല്‍മ സുരേഷ് എന്നിവരെ ജോയന്റ് കണ്‍വീനര്‍മാരായും 14 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സുമ വിപിന്‍ സ്വാഗതം പറഞ്ഞു. സിന്ധു ഗോവിന്ദന്‍ അദ്ധ്യക്ഷതവഹിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗീത ജയചന്ദ്രന്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള