Trending Now

കോന്നി ഐര വ ണ്‍ പുതിയകാവില്‍ ഭഗവതി ക്ഷേത്രം:രു ധി രക്കല വഴിപാട് കാണാം

ദേവീ വിളയാടല്‍ രോഗത്തിന് പ്രതി വിധിയായി സമര്‍പ്പിക്കുന്ന രു ധി രക്കല വഴിപാടില്‍ പുതിയകാവില്‍ അമ്മ പ്രസാദിച്ചു
അമ്മ മഹാമായയുടെ തിരുമുന്നില്‍ രു ധി രക്കലം ഭക്തര്‍ സമര്‍പ്പിച്ചു
……………………………………………………………………………………………………

ആചാരവും അനുഷ്ടാനവും ഇഴ ചേര്‍ന്നു.പിണി ബാധ ഒഴിച്ച് കെട്ടുവാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ആചാര പരമായി നിരവധി അനുഷ്ടാനങ്ങള്‍ ഉള്ള ദേശമായിരുന്നു കോന്നി എന്ന കോന്നിയൂര്‍ .പന്തളം രാജ്യവുമായി ബന്ധം പുലര്‍ത്തിയ ചെമ്പഴന്നൂര്‍ കുടുംബത്തിന്‍റെ ആയോധന കലാ അഭ്യാസ കേന്ദ്രമായിരുന്നു കോന്നിയിലെ ഐര വ ണ്‍ദേശം .ആരാധന നടത്തുവാന്‍ ദേവാലയം നിര്‍മ്മിച്ചു.ഭദ്ര കാളിയമ്മയുടെ അനുഗ്രഹം കുടിയിരിക്കുന്ന കോന്നി
ഐര വ ണ്‍ പുതിയകാവില്‍ ഭഗവതി ക്ഷേത്രം .കോന്നി നാല് കരകള്‍ക്ക് ഒന്ന് പോലെ സ്ഥാനം ഉള്ള ഏക ദേവാലയം .കോന്നി മങ്ങാരം കരയുടെ വഴിപാടാണ്
രു ധി രക്കലം .

വര്‍ഷങ്ങളായി നടന്നു വരുന്ന രു ധി രക്കല സമര്‍പ്പണം എല്ലാ വര്‍ഷവും കുംഭ ഭരണി നാളില്‍ നടക്കുന്നു .പണ്ട് വസൂരി രോഗം വന്നു ജനങ്ങള്‍ മരിച്ചിരുന്നു .ദേവിയുടെ വിളയാടല്‍ അഥവാ അനുഗ്രഹം മൂലം (ചിലര്‍ പറയുന്നു കോപം )മൂലമാണ് ഈ രോഗം വരുന്നത് എന്ന് വിശ്വസിക്കുകയും രോഗം മാറുവാനും വരാതെ ഇരിക്കുവാനും ഭക്തര്‍ അമ്മയ്ക്ക് നേര്‍ന്ന വഴിപാടാണ് രു ധി രക്കലം .കോന്നി മങ്ങാരം കിഴക്കേടത്ത് കുടുംബത്തിലെ കാരണവരായ വല്യച്ചന്‍ ആയിരുന്നു പണ്ട് രു ധി രക്കലം ആദ്യമായി സമര്‍പ്പിച്ചത് .വല്യച്ചന്‍ താന്ത്രിക കര്‍മ്മത്തില്‍ ആഗ്ര ഗ ണ്യനായിരുന്നു.കിഴക്കേടത്ത് വല്യച്ചന്‍ മരണ പെട്ടു എങ്കിലും വല്യച്ചനെ കുടിയിരുത്തിയിരുന്ന ദേവാലയം മുന്‍പ് കിഴക്കേടത്ത് ഉന്ദായിരുന്നു .പിന്‍ മുറക്കാര്‍ രു ധി രക്കല ചടങ്ങ് നടത്തി വന്നു .

രു ധി രക്കലം

പുതിയ കലത്തില്‍ പച്ചരിയും ,മഞ്ഞളും ,ഉണക്ക കുരുമുളകും നിറച്ച് വായ ചുമന്ന പട്ട് തുണികൊണ്ട് മൂടി കലത്തിന് പുറത്ത് ദേവിയുടെ കോലം വരച്ചു ചേര്‍ത്ത് കൊണ്ട് വ്രത നിഷ്ഠ യോടെ പുതിയകാവില്‍ അമ്മയുടെ മുന്നിലേക്ക്‌ ഘോക്ഷ യാത്രയായി രു ധി രക്കലം എത്തിക്കും .അച്ചന്‍കോവില്‍ നദി മുറിച്ചു കടന്ന് അമ്പലത്തില്‍ മൂന്നു പ്രദിക്ഷണം പൂര്‍ത്തിയാക്കി അമ്മയുടെ തിരുനടയില്‍ രു ധി രക്കലം സമര്‍പ്പിക്കുന്നു .ശ്രീകോവില്‍ നിന്നും പ്രസാദം വാങ്ങുന്നു .തുടര്‍ന്ന് ദേവിയ്ക്ക് നേദിച്ച വെള്ള നിവേദ്യം വഴിപാടുകാര്‍ക്ക് നല്‍കുന്നു .ഈ പ്രസാദം ഭവനത്തിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കുമ്പോള്‍ രോഗം മാറുകയും ,ഒരിക്കലും രോഗം വരില്ലെന്നും എന്നുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നു .എല്ലാ വര്‍ഷവും മുടങ്ങാതെ മങ്ങാരം കിഴക്കേടത്ത് കുടുംബക്കാര്‍ മറ്റു കുടുംബക്കാ രു മായി ചേര്‍ന്ന് രു ധി രക്കലം പുതിയകാവില്‍ ദേവി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!