Trending Now

കണ്ണില്ലാത്ത കണ്മണികള്‍ക്ക് ഹൂസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ സഹായം

ഹൂസ്റ്റണ്‍: കേരളത്തിലെ കണ്ണില്ലാത്ത കണ്മണികള്‍ക്കു ഹൂസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സംഘടന സൗജന്യമായി “വോക്കിങ് സ്റ്റാഫ്” (ഊന്നുവടി) നല്‍കുന്നതിന് തീരുമാനിച്ചു. നവംബര് മാസത്തോടെ വടികള്‍ നാട്ടിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഉപയോഗിക്കുമ്പോള്‍ നിവര്‍ത്താനും അല്ലാത്തപ്പോള്‍ മടക്കി സൂക്ഷിക്കാനും സാധിക്കുന്ന അലോയ് നിര്‍മിതവും ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ വടികളാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്.

തിരുവല്ലയ്ക് സമീപമുള്ള ഒരു സ്കൂളിലെ എല്ലാ അന്ധ വിദ്യാര്‍ഥികള്‍ക്കും ‘വോക്കിങ് സ്റ്റാഫ്’ ഹൂസ്റ്റണിലെ പ്രമുഖ മലയാളി റീയല്‍ട്ടറും തിരുവല്ല സ്വദേശിയുമായ ജോര്‍ജ് എബ്രഹാമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഓരോ വടിക്കും ഇരുപതു ഡോളര്‍ വീതം ചെലവ് കണക്കാക്കുന്നു. വന്പിച്ച പൊതുജന സഹകരണം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രതീക്ഷിക്കുന്നു.

ഈ സദുദ്യമത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് ഈശോ ജേക്കബുമായി ബന്ധപ്പെടുക. 8327717646 cell or [email protected]

തിരുവല്ലയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരും ഈ സംഘടനയില്‍ അംഗങ്ങളാകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ലൈഫ് മെമ്പര്‍ഷിപ് അമ്പതു ഡോളര്‍ മാത്രമേയുള്ളു. ഏപ്രില്‍ ഇരുപത്തെട്ടാം തീയതി മിസോറി സിറ്റിയിലെ കിറ്റി ഹാളോ പാര്‍ക്കില്‍ പിക്‌നിക് നടത്തുന്നതിനും സ്റ്റാഫ്‌ഫോര്‍ഡ് റോയല്‍ ട്രാവെല്‍സ് ഓഫീസില്‍ ചേര്‍ന്ന കമ്മിറ്റി മീറ്റിംഗ് തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; തോമസ് ഐയ്പ് 7137793300, ഉമ്മന്‍ തോമസ് 2814675642, റോബിന്‍ ഫിലിപ്പ് 7136673112, എം.ടി. മത്തായി 7138166947.

 – ജീമോന്‍ റാന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!