തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം

തെരുവ് നായ കടിച്ചാല്‍ നഷ്ട പരിഹാരത്തിന് എന്ത് ചെയ്യണം . മുന്‍ അദ്ധ്യാപകന്‍ കോന്നി വകയാര്‍ താന്നിവിളയില്‍ ടി .എന്‍ തോമസിന്‍റെ നിയമ പോരാട്ടം വിജയം കണ്ടു .തെരുവ് നായ കടിച്ച് ചികിത്സയില്‍ ആയിരുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ടി എം തോമസിന്‍റെ ഇടപെടീല്‍ മൂലം നഷ്ടപരിഹാരം കിട്ടുന്നു .നഷ്ട പരിഹാരമായി അഞ്ചു ലക്ഷം രൂപാ വരെ ലഭിക്കുവാന്‍ എന്ത് ചെയ്യണം .

തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ നിർദേശം.

തെരുവുനായയുടെ കടിയേറ്റ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി അപേക്ഷ നൽകാൻ ജസ്റ്റിസ് എസ്. സിരിജഗൻ സിരിജഗൻ കമ്മിറ്റിയുടെ ഓഫിസിൽ നിന്നു പരാതിക്കാരനു കത്ത് അയച്ചു. റിട്ട. പ്രധാനാധ്യാപകൻ കോന്നി വകയാർ താന്നിവിളയിൽ ടി.എൻ. തോമസിനാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കൊച്ചി ഓഫിസിൽ നിന്നു കത്ത് ലഭിച്ചത്.

പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു. ഈ പരാതി കമ്മിഷൻ സിരിജഗൻ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു. ഈ വിഷയം ഈ വിഷയം കമ്മിറ്റി പരിശോധിച്ച ശേഷമാണ് പരാതിക്കാരനു കത്ത് അയച്ചത്. പട്ടികടിയേറ്റവർ ഓരോരുത്തരും അപേക്ഷ തയാറാക്കി, ചികിൽസ നടത്തിയതിന്റെ രേഖകളും ഏതു പ‌ഞ്ചായത്തിലാണെന്നുള്ള വിവരവും അടക്കം കമ്മിറ്റിക്ക് അയച്ചുകൊടുക്കണമെന്ന് കത്തിൽ പറയുന്നു.

തെരുവുനായകളുടെയും പേപ്പട്ടിയുടെയും കടിയേൽക്കുന്നവർക്കുള്ള ചികിൽസ ചെലവും നഷ്ടപരിഹാരത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. തോമസ് കമ്മിഷനു പരാതി നല്‍കിയത് .അപേഷ ലഭിക്കുന്ന മുറയ്ക്ക് ആയിരം രൂപാ മുതല്‍ കൂടുതല്‍ പരിക്ക് ഉള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപാ വരെ നഷ്ട പരിഹാരമായി ലഭിക്കും .കൊടുമണ്‍ മേഖലയില്‍ കാട്ടു പന്നിയില്‍ യില്‍ നിന്നുള്ള ബ്ലാമൂട്ട കടിച്ച കുട്ടികളെ അംഗ ന്‍ വാടിയില്‍ നിന്നും ഇറക്കി വിടുകയും ,ഇവിടെ ഈ കാരണത്താല്‍ വിവാഹം പോലും മുടങ്ങിയ സംഭവം ഗൌരവമായി കാണണം എന്ന് ആവശ്യ പെട്ടു ടി എം തോമസ്‌ മറ്റൊരു ഹര്‍ജി മനുഷ്യാവകാശ കമ്മിഷന് നല്‍കിയിട്ടുണ്ട് .കാട്ടു പന്നികള്‍ നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പികുംപോള്‍ ഇവയെ വെടി വെച്ചു കൊല്ലുന്നതിനും ഇത്തരം പന്നികളെ വനം വകുപ്പ് അനുമതിയോടെ മറവു ചെയ്യണം എന്നുള്ള സുപ്രഥാന വിധി നേടിയതും ടി എം തോമസ്‌ ആണ് .ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന കോന്നി വകയാര്‍ നിവാസി തോമസിന് മുന്നില്‍ ഇനിയും ഏറെ വിഷയങ്ങള്‍ ഉണ്ട് .
നായ കടിയേറ്റ ആളുകള്‍ എവിടെ വെച്ചു ഏതു പഞ്ചായത്ത് പ്രദേശത്ത് വെച്ചു കടിയേറ്റു എന്നും എവിടെ ചികിത്സ നടത്തി എന്നുള്ള ആശുപത്രി രേഖകള്‍ അടങ്ങിയ വിശദമായ പരാതി താഴെ കാണുന്ന വിലാസത്തില്‍ അയക്കുക :Secretary, Justice(Rtd.) S. Sirijagan Committee,. UPAD Office Buildings, Paramara Road,. Kochi – 682 018

https://youtu.be/BvJ4YXy-qmE

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു