….भारत की सबसे एडुकेटेड पहली महिला ट्रक ड्राइवर योगिता रघुवंश….
വനിതകള്‍ക്ക് മാതൃകയായി യോഗി രഘു വംശി
………………………………
കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഈ വനിതയാണ്.45 കാരിയായ യോഗിത രഘുവംശി.14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്.
വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു.അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി!
അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും.