Trending Now

മുക്കണ പയര്‍ :വനം വകുപ്പിന് കോടികളുടെ നഷ്ടം

കാട്ടു പയർ കട്ടൻ പയർമുക്കണ പയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പയര്‍ വര്‍ഗ്ഗം തിന്നു തീര്‍ക്കുന്നത് കോടികണക്കിന് രൂപയുടെ വന സസ്യവും മരവും .അടിക്കാടുകള്‍ വളരാതെ ഇരിക്കുവാന്‍ വന്‍ കിട തോട്ടത്തില്‍ നട്ട പയര്‍ ഇപ്പോള്‍ പരിസ്ഥിതി നാശം വിതയ്ക്കുന്നു .മലേഷ്യയില്‍ നിന്നും എത്തിച്ച ഈ പയര്‍ റബ്ബര്‍ തോട്ടത്തില്‍ അടികാടുകള്‍ വളരാതെ ഇരിക്കുവാന്‍ നട്ടു.വന മേഖലയോട് ചേര്‍ന്ന കോന്നി യില്‍ നട്ട പറയര്‍ വനത്തില്‍ കയറി പടര്‍ന്നു .വന്‍ മരങ്ങള്‍ വരെ ഏതാനും ദിവസങ്ങള്‍ക്കു അകം ചുറ്റി പടര്‍ന്നു .പയര്‍ വളര്‍ന്നതോടെ മരങ്ങളില്‍ ഇലകള്‍ തളി ര്‍ ക്കാതെ ആയി .ഇതോടെ മരങ്ങള്‍ ഉണങ്ങി .ഉള്‍ കാട്ടില്‍ വരെ മരങ്ങളില്‍ ചുറ്റി ഈ പറയര്‍ കാണാം .കല്ലേലി ഹാരിസ്സന്‍ കമ്പനി തോട്ടത്തില്‍ നട്ട പയറുകള്‍ വനത്തിലേക്ക് പടര്‍ന്നു കയറി ലക്ഷ കണക്കിന് രൂപയുടെ മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നു .റബര്‍ ബോര്‍ഡ്‌ അടക്കം മുന്‍പ് ശുപാര്‍ശ ചെയ്ത ഈ പയര്‍ വന്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു .അധിനിവേശ സസ്യമായ മുക്കണ പയര്‍ മൂലം വനം വകുപ്പിന് കോടികളുടെ നഷ്ടം ഉണ്ടാകുന്നു .മൂട് മുറിച്ചാലും വേരുകളില്‍ നിന്ന് പോലും മുള പൊട്ടും .തോട്ടങ്ങളില്‍ അടിക്കാടുകള്‍ വളരില്ല എന്നൊരു പ്രത്യേകത കൊണ്ട് നട്ട ഈ പയര്‍ അവരും ഭാവിയില്‍ വന്‍ നാശം തന്നെ വനത്തില്‍ വിതയ്ക്കും .കോന്നി ,റാന്നി വനം ഡിവിഷനിലെ മിക്ക വനത്തിലും ഇവ മരങ്ങളില്‍ കാണാം .മരം പൂര്‍ണ്ണമായും നശിപ്പികുംപോള്‍ വനപാലകരും ,പരിസ്ഥിതി പ്രവര്‍ത്തകരും റബര്‍ ബോര്‍ഡും എന്ത് ചെയ്യണം എന്ന് അറിയാതെ ആകാശം നോക്കി നില്‍ക്കുന്നു . പയർ വർഗത്തിൽ പെട്ട വള്ളിചെടിയാണ് ഇത് . നട്ടു കഴിഞ്ഞാൽ വളരെ പെട്ടെന്ന് പടർന്ന് കാടുപിക്കും. നമ്മുടെ വാളരിയുടെയും ചതുരപ്പയറിന്ടെയും വർഗം.. വളരെപെട്ടന്ന് പടരുന്നതു കൊണ്ട് വനത്തിന്റെ നാശം കൂടുകയാണ് .ഇതിന്‍റെ വിത്ത് സസ്യ എണ്ണയില്‍ ചേര്‍ത്ത് വില്ക്കുന്നുണ്ട് .ക്യാന്‍സര്‍ വരുവാനും കാരണമാകും .കിലോ ആറു രൂപയ്ക്ക് വരെ വിത്ത് ശേഖരിക്കുന്നവര്‍ ഉണ്ട് ​

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!