കേരളം നല്ല സിനിമകളുടെ തേരോട്ട ഭൂമിക : ഭിന്ന ശേഷിക്കാര്‍ക്കായി വേറിട്ട മാതൃക

ജയന്‍ കോന്നി

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക
സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം
ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം
തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും
ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന് അവസരമൊരുക്കി എന്നത്
എടുത്തു പറയുന്ന മേന്മയാണ് .സമൂഹത്തില്‍ ഭിന്ന ശേഷിക്കാര്‍ പുറകില്‍
അല്ലാ എന്ന് കേരളം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കിയപ്പോള്‍
അന്താരാഷ്‌ട്ര ചലച്ചിത്ര മേള വേറിട്ട കാഴ്ചകള്‍ നല്‍കി .

കറുപ്പും വെളുപ്പും ഇഴചേര്‍ന്ന ബന്ധം ഇന്നും കാക്കുന്ന അഭ്രപാളികളില്‍
നിറഞ്ഞു നിന്നത് കാച്ചികുറുക്കിയ ഒരു പിടി നല്ല ചിത്രങ്ങള്‍ ആയിരുന്നു
.പ്രായമായവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി ഇരിപ്പിടം
ഒരുക്കുമ്പോള്‍ സാമൂഹികമായി കേരളം അന്തസുള്ള വേദിയായി .

ചലച്ചിത്ര ആസ്വാദകരുടെ മുന്നില്‍ മലയാള സിനിമയുടെ അന്തസ് കാത്തു
സൂക്ഷിക്കുവാന്‍ കഴിഞ്ഞു . ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര
ചലച്ചിത്രോത്സവം യുവജനോത്സവം തന്നെയായിരുന്നു .മലയാള
സിനിമയുടെ 90 വര്‍ഷത്തിന്‍റെ ചരിത്രത്തെ പറ്റിയുള്ള എക്‌സിബിഷന്‍
സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്ന തരത്തില്‍ ഫ്രെയിം ഒരുക്കി
.ബ്രസീലിയന്‍ ചിത്രങ്ങള്‍ ക്ക് കൂടി അവസരം നല്‍കികൊണ്ട്
ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റി .പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ
എണ്ണം 14 ആയി വര്‍ധിപ്പിച്ചപ്പോള്‍ അവസരങ്ങള്‍ ഒരുപാട് മുന്നില്‍
എത്തി .

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അന്തരിച്ച ചലച്ചിത്ര
പ്രതിഭകളോടുള്ള ആദരസൂചകമായി ഹോമേജ് വിഭാഗത്തില്‍
മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകന്‍ ഐ വി ശശിയുടെ ആരൂഢം
പ്രദര്‍ശിപ്പിച്ചതും വേറിട്ട അനുഭവമായിരുന്നു .കലാകേരളം കയ്യൊപ്പ്
ചാര്‍ത്തിയ സിനിമാ മാമാങ്കം നല്ല സിനിമകളുടെ തേരോട്ട ഭൂമികയാക്കി
.അന്താരാഷ്‌ട്ര ചലച്ചിത്ര ഉത്സവങ്ങള്‍ക്ക് കേരളം മാതൃകയാകുമ്പോള്‍
എത്തിച്ചേര്‍ന്ന കലാ ഹൃദയങ്ങള്‍ സിനിമകള്‍ക്ക്‌ ഒപ്പം കേരളത്തിന്‍റെ നാമം
കൂടി മനസ്സില്‍ ചേര്‍ത്ത് വെച്ചു .പാസ്സുകളുടെ എണ്ണം കുറച്ചുകൊണ്ട്
അനാവശ്യ തള്ളരുകാരെ ഒഴിച്ച് നിര്‍ത്തി .

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഐഎഫ്‌എഫ്കെയില്‍ ഹരിത
പ്രോട്ടോക്കോള്‍ നടപ്പിലാക്കിയപ്പോള്‍ അതും കേരളത്തിന്‌ മറ്റൊരു മഹിമ
നല്‍കി ‍. മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍
ഉപയോഗിച്ചാണ് അലങ്കരിച്ചിരുന്നത് . മുള കൊണ്ടുള്ള തീമിലാണ്
ഒരുക്കിയത് . ചലച്ചിത്രോത്സവത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു
പദ്ധതി നടപ്പിലാക്കിയത് . കുടുംബശ്രീയുമായി സഹകരിച്ചാണ് ഗ്രീന്‍
പ്രോട്ടോക്കോള്‍ നടപ്പിലാക്കിയത് . മുളയും തുണിയും ചണവും
ഇഴചേര്‍ന്നപ്പോള്‍ പ്രത്യേക ഭാവം കൈവന്നു .സംഘാടകര്‍ക്ക് ഇരിക്കട്ടെ
ഒരു പൊന്‍തൂവല്‍ .
ഇങ്ങനെയാകണം ചലച്ചിത്ര ഉത്സവം എന്ന് പുറം രാജ്യക്കാര്‍ക്ക്
മനസ്സിലാക്കുവാന്‍ കഴിഞ്ഞു.സൃഷ്ടാവും ,സൃഷ്ടിയും ഒരേ ഫ്രെയിമില്‍
നിഴലായി ചലിക്കുമ്പോള്‍ നല്ല സിനിമകളെ അടുത്തറിയുവാനും സമീപ
ഭാവിയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് സിനിമാ മേഖലയില്‍ കടന്നു
വരുവാന്‍ ഉള്ള മനസ്സ് പരുവപ്പെടുതുവാന്‍ കഴിയുന്ന തരത്തില്‍ ഈ
ചലച്ചിത്ര വേദിയെ നല്ലൊരു മേളയാക്കിയ എല്ലാവര്‍ക്കും ഇടവേള
ഇല്ലാത്ത കയ്യടി നല്‍കുന്നു .
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!