Trending Now

തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു

വനം വകുപ്പിന്‍റെയും ഹൈന്ദവ സംഘടന കളുടെയും സഹകരണം ഇല്ല: തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു .

കഴിഞ്ഞ കാലത്ത് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്ര ത്തില്‍ എത്തുന്ന അന്യ സംസ്ഥാന ശബരിമല തീര്‍ഥാട കരെ അച്ചന്‍കോവില്‍- കല്ലേലി കാനന പാതവഴി കടന്നു പോകുവാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു .അച്ചന്‍കോവില്‍ -കല്ലേലി കോന്നി പാത വഴി വന്നാല്‍ പുനലൂര്‍ -പത്തനാപുരം മേഖല പൂര്‍ണ്ണമായും ഒഴുവാക്കുവാനും 16 കിലോമീറ്റര്‍ ലാഭിക്കുവാനും കഴിയും .പൂര്‍ണമായും കാനന പാതയാണ് .അച്ചന്‍കോവില്‍ നദിയുടെ തീരത്ത് കൂടിയുള്ള യാത്ര ഭക്തര്‍ക്ക്‌ മറ്റൊരു അനുഭവേദ്യമാകുന്നതും ആണ് .എന്നാല്‍ ഇക്കുറി വനം വകുപ്പ് അച്ചന്‍കോവില്‍ പാതയില്‍ ദിശാ ബോര്‍ഡുകള്‍ വെച്ചില്ല .കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും വനം പൂര്‍ണമായും സംരക്ഷിച്ചു നിലനിര്‍ത്തണം എന്നുള്ള പാരിതിതിക റിപ്പോര്‍ട്ട്‌ വന്നിരുന്നു .അച്ചന്‍കോവില്‍ കോന്നി കാനന പാത 38 കിലോമീറ്റര്‍ ഉണ്ട് .ഇടയ്ക്ക് വിശ്രമ കേന്ദ്രം ഇല്ല .എന്നാല്‍ കല്ലേലി യില്‍ അപ്പൂപ്പന്‍ കാവിലും .ശിവ ക്ഷേത്ര ത്തിലും വിരി വെയ്ക്കുവാന്‍ ഉള്ള സൌകര്യം ക്ഷേ ത്ര ത്തില്‍ നിന്നും ഒരുക്കി .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദിനവും അന്നദാനവും ഉണ്ട് .ഇരു ദേവാലയങ്ങളിലും കറന്റ് ഇല്ല .വനപാലകര്‍ തടസ്സം നില്‍ക്കുന്നതിനാല്‍ ലൈന്‍ വലിക്കുവാന്‍ കഴിയില്ല .എന്നാല്‍ സോളാര്‍ ലൈറ്റ് വെക്കുവാന്‍ അരുവാപ്പുലം പഞ്ചായത്ത് തയാര്‍ ആണെങ്കിലും ഇതിനും വന പാലകര്‍ അനുമതി നല്‍കിയില്ല .വൈകിട്ട് 5 മണി കഴിഞ്ഞാല്‍ വിജിനമായ സ്ഥലമാണ് അച്ചന്‍കോവില്‍ -കല്ലേലി പാത .വനപാലകരുടെ കര്‍ശന നിയന്ത്രണം മൂലം അയ്യപ്പ ഭക്തര്‍ ക്ക് സുഗമമായ യാത്ര ലഭിക്കുന്നില്ല .വാഹനങ്ങളെ നിയത്രിക്കുവാന്‍ കല്ലേലി യില്‍ വനം ചെക്ക്‌ പോസ്റ്റ്‌ ഉണ്ട് .പുനലൂര്‍ -മണ്ണാറ കുളഞ്ഞി പമ്പ പാതയില്‍ കുമ്പഴ നിന്നും വെട്ടൂര്‍ -കോന്നി -കല്ലേലി അച്ചന്‍കോവില്‍ പാത ശബരിമല പാതയായി നമ കാരണം ചെയ്തു കൊണ്ട് ശബരിമല തീര്‍ഥാട കരെ അച്ചന്‍കോവില്‍ കല്ലേലി പാതയിലൂടെ കടത്തി വിടുകയാണെങ്കില്‍ പുനലൂര്‍ -കൂടല്‍ -കോന്നി സംസ്ഥാന്‍ പാതയിലെ തിരക്കും കുറയും.പുനലൂര്‍ -പത്തനാപുരം മേഖലയിലെ കച്ചവട സ്ഥാപന ഉടമകള്‍ കല്ലേലി അച്ചന്‍കോവില്‍ പാത ക്ക് എതിരാണ് .കല്ലേലി വഴി വാഹനം വന്നാല്‍ അവരുടെ കച്ചവടം കുറയും .വനപാലകര്‍ കര്‍ശന നിയന്ത്രണത്തിന് അയവ് വരുത്തുവാന്‍ ഹൈന്ദവ സംഘടനകള്‍ ആവശ്യം ഉന്നയിച്ചില്ല .​

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!