Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

“ഈ” മൂത്രപ്പുരകള്‍ തിന്നത് കോടികള്‍ :1,56,38,452 രൂപയുടെ തട്ടിപ്പ് എ .ജി വിഭാഗം കണ്ടെത്തി

കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍ പരാതി ഉണ്ടെങ്കിലും അന്വേഷണം ഉണ്ടായില്ല .സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതായി എ .ജി യുടെ റിപ്പോര്‍ട്ട്‌ ചൂണ്ടി കാട്ടുന്നു . ഇ-ടോയിലറ്റ് നിര്‍ജീവ പദ്ധതി എന്ന നിലയില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് കണ്ടെത്തി .പദ്ധതി പൂര്‍ണ്ണമായും പരാജയമായതോടെ ബന്ധപെട്ടവരില്‍ നിന്നും ഈ തുക തിരിച്ചു പിടിയ്ക്കുവാന്‍ നടപടി ഉണ്ടാകണം എന്ന് ആവശ്യം ഉയര്‍ന്നു .
പത്തനംതിട്ട ജില്ലയിലെ ഇ-ടോയിലറ്റുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കാതെ, ഒന്നരക്കോടിയിലേറെ ചെലവിട്ടുനടപ്പാക്കിയ പദ്ധതി സമ്പൂര്‍ണ പരാജയത്തില്‍ എത്തി നില്‍ക്കുന്നു . ജില്ലയിലെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകരിക്കുമായിരുന്ന ഇവ ഈ തീര്‍ത്ഥാടന കാലത്തും ഉപയോഗശൂന്യമായിക്കിടക്കുകയാണ്.2013 ല്‍ ജില്ലയ്ക്ക് മികച്ച പഞ്ചായത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റ് പുരസ്‌കാരം നേടിക്കൊടുക്കുന്നതിനുവരെ ആധാരമായ പദ്ധതിയാണിത്.സമ്പൂര്‍ണ മാലിന്യരഹിത പദ്ധതിയുടെ ഭാഗമായി 2011-12 കാലഘട്ടത്തിലാണ് ജില്ലാപഞ്ചായത്ത് 27 ഇ-ടോയിലറ്റുകള്‍ സ്ഥാപിച്ചത്. ഒരെണ്ണത്തിന് 5,79,201 വീതം മൊത്തം 1,56,38,452 രൂപയാണ് ചെലവിട്ടത്. ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് മുപ്പതുലക്ഷത്തിലേറെ ചെലവിട്ടുകൊണ്ട് രണ്ട് മൊബൈല്‍ സാനിറ്റേഷന്‍ വാഗണുകളും വാങ്ങി. ആവശ്യമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കാവുന്ന ഇവയും പ്രയോജനപ്പെടുത്താതെ തുരുമ്പിച്ചു നശിക്കുകയാണ്.ജില്ലാപഞ്ചായത്ത് ശുചിത്വമിഷന്‍ വഴി നടപ്പാക്കിയ ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല കെല്‍ട്രോണിനായിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ വൈദ്യുതി, വെള്ളം, പരിപാലനം എന്നിവ അതാത് തദ്ദേശസ്ഥാപനങ്ങളെയും ആശുപത്രികളെയും ഇക്കോ ടൂറിസം ഏജന്‍സികളെയുമാണ് ഏല്പിച്ചിരുന്നത്.

 

 

ഉപഭോക്തൃസൗഹൃദമല്ലെന്നതായിരുന്നു ഇ-ടോയിലറ്റുകളെക്കുറിച്ച് ഉയര്‍ന്നുകേട്ട പ്രധാന പരാതി. ഉപയോഗിക്കണമെങ്കില്‍ അതിലിടാന്‍ കൃത്യമായ നാണയം കൈയില്‍ വേണം. ടോയിലറ്റില്‍ എപ്പോഴും വെള്ളം ഉണ്ടാകില്ലെന്നതായിരുന്നു മറ്റൊരു പരാതി.ലിഫ്റ്റിലെന്നപോലെ വാതില്‍ തുറക്കാതെ അകത്തു കുടുങ്ങിപ്പോകുമോ എന്ന ഭയവും ആളുകളെ അകറ്റി. എല്ലാംതന്നെ സ്ഥാപിച്ച് ആറുമാസത്തിന് ഇടയില്‍ പ്രവര്‍ത്തനരഹിതമായി. ഉപയോഗം കുറഞ്ഞ സ്ഥലങ്ങളിലുള്ളവ മാറ്റി സ്ഥാപിക്കണമെന്നും അറ്റകുറ്റപ്പണികള്‍ക്ക് പണം ലഭിക്കണമെന്നും കെല്‍ട്രോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആളുകള്‍ വേണ്ടത്ര ഉപയോഗിക്കാതെ, ഉദ്ദേശിച്ച വരുമാനമില്ലാതായപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്ക് പണം മുടക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാവാതായി.കോന്നി ,കലഞ്ഞൂര്‍ ,അരുവാപ്പുലം പഞ്ചായത്ത് പ്രദേശങ്ങളില്‍ സ്ഥാപിച്ച ഈ യന്ത്രത്തില്‍ ആകെ കൂടി ലഭിച്ചത് 13 രൂപാ മാത്രമാണ് .കോടികളുടെ അഴിമതി നടന്നിട്ടും ബന്ധപെട്ടവരില്‍ നിന്നും തുക ഈടാക്കുവാന്‍ നടപടി ഉണ്ടായില്ല .എ ജി യുടെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ആഴ്ച പുറത്തു വന്നു എങ്കിലും രാഷ്ട്രീയ -ഉദ്യോഗസ്ഥ കൂട്ടായ്മ ഇത് മൂടി വെച്ചു.നികുതി പണം ധൂര്‍ത്തടിച്ച ആളുകളില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കി എടുക്കണം എന്നുള്ള നടപടിക്രമം ഇതുവരെ നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ തയാറാകുന്നില്ല .കാട് മൂടിയ ഇ-മൂത്രപുരകള്‍ കൊണ്ട് ആര്‍ക്കും പ്രയോജനം ഇല്ല .ഇതിന്‍റെ ലാഭം കിട്ടിയത് അന്നത്തെ പ്രധാനികള്‍ക്ക്‌ ആണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു