Trending Now

ഇടിമിന്നലില്‍ അരുവാപ്പുലത്ത് വീട്ടമ്മയ്ക്ക് പരിക്ക്: വീടുകള്‍ക്ക് കേടുപാട് :ലക്ഷങ്ങളുടെ നഷ്ടം

 
കോന്നി :അരുവാപ്പുലം ഊട്ടുപാറയില്‍ ഇടിമിന്നലില്‍ വീട്ടമ്മയ്ക്ക് പരിക്ക് പറ്റി.കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ ആണ് വീട്ടമ്മയുടെ കൈക്ക് പരിക്ക് പറ്റിയത് .വീട്ടിലെ കെ എസ് ഇ ബി മീറ്റര്‍ പൊട്ടി തെറിച്ചു .വയറിംഗ് പൂര്‍ണ്ണമായും കത്തി .വീട്ടു ഉപകരണങ്ങള്‍ കേടായി .വീടിനും വിള്ളല്‍ വീണു .
അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ്‌ എഴുക് മണ്ണില്‍ ദേവരാജന്‍റെഭാര്യ ലീലയുടെ കൈക്ക് ആണ് പരിക്ക് .ഇവരുടെ വീടിനു സമീപത്തെ മരത്തില്‍ ആദ്യം ഇടി വെട്ടി .മരത്തിന്‍റെ ചീള് തെറിച്ചു വീണു .വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും കത്തി .മീറ്റര്‍ പൊട്ടി തെറിച്ചു .വീട്ടു ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കേടായി .ലക്ഷ കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി .ലീലയുടെ തലയിലേക്ക് ആണ് വയര്‍ കത്തി വീണത്‌ .രണ്ടു മുറിക്കു വിള്ളല്‍ വീണു .ബാത്ത് റൂം തകര്‍ന്നു .സമീപത്തെ വീടുകളിലെ ബള്‍ബുകള്‍ പൊട്ടി ചിതറി .അരുവാപ്പുലം വില്ലേജ് അധികാരികള്‍ നാശ നഷ്ടം വിലയിരുത്തി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!