കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

“പാറ്റ” വക സർക്കാര്‍ ആശുപത്രിക്ക് കിട്ടിയ ബില്‍

പ്രമേഹ രോഗികൾക്ക് പാദരോഗ സാധ്യത ഗുരുതരമാണ്. കാലിൽ സ്പർശനശേഷിയും, രക്തയോട്ടവും കുറയുന്നതും, അണുബാധാ സാധ്യത കൂടുന്നതുമാണ് പ്രധാന കാരണം. രോഗം ഗുരുതരമായ ചിലർക്കെങ്കിലും പാദങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാം. ഇതൊഴിവാക്കുവാൻ മുൻകൂട്ടി തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലെടുത്തെ തീരൂ. സ്പർശനശേഷി നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് Biothesiometer. ഉപകരണം വഴിയുള്ള vibration രോഗി തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിലാണ് രോഗനിർണ്ണയം. പറയാൻ ഉദ്ദേശിച്ച സംഭവത്തിന് സ്പർശനശേഷിയുമായി വലിയ ബന്ധമൊന്നുമില്ല. ആമുഖമായി Biothesiometer നെ പരിചയപ്പെടുത്തിയെന്നെ ഉള്ളൂ.

ഇനി കാര്യം പറയാം.
ക്ലിനിക്കിലെ സ്പെയർ മീറ്റർ കേടായി. സർവ്വീസ് ചെയ്യാൻ ചെന്നൈയിൽ അയച്ചു. പരിശോധനയ്ക്കു ശേഷം അവർ വിവരം അറിയിച്ചു – അകത്തെ ഏതാണ്ട് സർക്യൂട്ട് പാറ്റ കരണ്ടത്രെ. നന്നാക്കാൻ കൊട്ടേഷൻ അയച്ചു തന്നു, സർവ്വീസ് കൂലി , മാറ്റേണ്ട സ്പെയർ ഉൾപ്പടെ 6900 രൂപ, GST 1250 രൂപ – അതായത് 18% !! ഭഗവാനെ, പാറ്റ കരണ്ട വകയിൽ സർക്കാരിന് 18 ശതമാനമോ?

മരുന്നിനും, മെഡിക്കൽ ഉപകരണങ്ങർക്കും നികുതി വേണോ എന്ന ചോദ്യം തീർത്തും പ്രസ്കതമല്ലെ? ആരാണ് ഈ ഭാരം ചുമക്കുന്നത്. ബില്ല് കൊടുക്കുന്നത് ആശുപത്രിയും, ഫാർമസിയുമാണെലും അന്തിമമായി ഭാരം രോഗിയുടെ മേൽ തന്നല്ലെ? ചികിത്സാ ചിലവ് കൂടുവാനല്ലെ ഇത് ഉപകരിക്കൂ. രോഗിയുടെ ദുരിതത്തിന് ആഘാതം കൂട്ടുന്ന നികുതി എങ്ങനെ സർക്കാരിന് ധനസമാഹരണത്തിനായി ചിന്തിക്കുവാനാകുമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മരുന്നും , മെഡിക്കൽ ഉപകരണങ്ങളും നികുതിയിൽ നിന്ന് ഒഴിവാക്കിയെ തീരൂ. രോഗികളെ സഹായിച്ചില്ലയെങ്കിലും സർക്കാർ ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണം. ഇനി നികുതി കൂടിയെ തീരൂ എന്നാകിൽ തന്നെ അത് 18% വേണോ ?
എന്തൊ, പൊരുത്തപെടാനാകുന്നില്ല.

……………
ഈ വാര്‍ത്ത പുറത്തു അറിയിച്ചത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേതാവായ ശ്രീജിത്ത്‌ എന്‍ കുമാര്‍ .ഇങ്ങനെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനു ഉണ്ടാകുന്നത് .ഇതെല്ലം പാവം രോഗികളില്‍ നിന്നും ഈടാക്കുന്നു .ഇതാണ് ഇന്നത്തെ ആരോഗ്യ രംഗം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു