Trending Now

വികസന നായകന്‍ അഡ്വ :അടൂര്‍ പ്രകാശിന് ഒപ്പം ജനങ്ങള്‍ ഉണ്ട് : പട്ടയം റദാക്കിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധം :ഉമ്മന്‍ ചാണ്ടി

സോളാര്‍ വിഷയത്തില്‍ പുതിയ നിയമോപദേശം തേടുവാന്‍ ഉള്ള സര്‍ക്കാരിന്‍റെ നടപടികള്‍ ക്ക് പിന്നില്‍ ആരുടെയെങ്കിലും പ്രേരണ ഉണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യെക്തമാക്കണം എന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യ പെട്ടു.

കലഞ്ഞൂരില്‍ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പി ച്ച ഇന്ദിര അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോപണ വിധേയന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി
കമ്മീഷൻ റിപ്പോർട്ടിലെ പഴയ നിയമോപദേശം തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സർക്കാർ വീണ്ടും നിയമോപദേശം തേടിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സരിത നാല് വർഷത്തിന് ശേഷം പരാതിയുമായി എത്തിയതിന്‍റെ പ്രസക്തി എന്തെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.നിയമസഭയിൽ റിപ്പോർട്ട് വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ സർക്കാരിന്റെ ആദ്യ നടപടി തെറ്റാണെന്നു തെളിഞ്ഞു.ആദ്യനിയമോപദേശം തെറ്റാണെന്നു തെളിഞ്ഞു. അതാണ് വീണ്ടും വിദഗ്ധ നിയമോപദേശം തേടാൻ തീരുമാനിച്ചത്.തെറ്റുപറ്റിയത് സർക്കാർ തുറന്നുപറയണം. പാകപ്പിഴ വന്നതോടെ മലക്കം മറിഞ്ഞു. വീണ്ടും നിയമോപദേശം തേടുന്നതിതിനെ എതിര്‍ക്കുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു .
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കോന്നി മണ്ഡലത്തില്‍ നല്‍കിയ പട്ടയം വ്യാജമല്ല .അര്‍ഹരായവര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കി .ജനകീയ സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തികള്‍ക്ക് മുന്‍‌തൂക്കം നല്‍കും .ഇത് അടൂര്‍ പ്രകാശിനോട് ഉള്ള വ്യെക്തി വൈരാഗ്യം തീര്‍ക്കാന്‍ പട്ടയം റദാക്കി .സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തുവാന്‍ നടപടി ഉണ്ടാകണം എന്നും ഉമ്മന്‍ ചാണ്ടി ആവശ്യ പെട്ടു.
കോന്നി എം എല്‍ എ അടൂര്‍ പ്രകാശ്‌ ,എം പി ആന്റോ ആന്റണി,ഡി സി സി പ്രസിഡണ്ട്‌ ബാബു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാല്‍ ,കോണ്ഗ്രസ് നേതാക്കളായ മാത്യു കുളത്തിങ്കല്‍,ഹരിദാസ് ഇടത്തിട്ട,സന്തോഷ്‌ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!