കോന്നിയിലെ സര്‍ക്കാര്‍ വിഭാഗത്തില്‍ ഇത് വരെ പരാതി കേള്‍പ്പിക്കാത്തത് അഗ്നിശമന സേനയാണ് .വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി ലക്ഷ്യ സ്ഥാനത്ത് കുതിച്ചെത്തുകയും കൃത്യമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്ന നമ്മുടെ സേനയ്ക്ക് ആംബുലന്‍സ് മാത്രം ഇല്ല .
വെള്ളം ചീറ്റുന്ന മൂന്നു വാഹനവും പരിശീലനം നല്ല വണ്ണം ലഭിച്ച സേനാ ജീവനക്കാരും ഉണ്ട് .അത്യാഹിതം ഉണ്ടാകുമ്പോള്‍ അത്തരക്കാരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ആംബുലന്‍സ് അത്യാവശ്യമാണ്.അത് മാത്രം ഇല്ലാത്ത സേനയെ പ്രശംസകള്‍ കൊണ്ട് അഭിനന്ദിച്ചാലും പോരാഴ്മകള്‍ എടുത്തു കാണിക്കും .ഏറെ വര്‍ഷത്തെ ആവശ്യങ്ങള്‍ക്ക് ഒടിവിലാണ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് കോന്നി യുടെ എരിതീ കെടുത്തുവാന്‍ അഗ്നിശമന സേനയുടെ സ്റ്റേഷന്‍ അനുവദിച്ചത് .ഭംഗിയായി ഓഫീസ് പ്രവര്‍ത്തിക്കുന്നു .കോന്നി പോലീസ് സ്റ്റേഷന സമീപം തന്നെ റോഡു വശത്ത് സേനയും തീ അണക്കുന്ന വാഹനവും ഉണ്ട് .മൂന്നു വാട്ടർടെൻഡറുകളും ഒരു ജീപ്പുമാണ് കോന്നി അഗ്നിശമന സേനയ്ക്കുള്ളത്.ഹൈഡ്രോളിക് കട്ടറും സ്പ്രെഡറും അനുവദിക്കണം. ഭാവിയിൽ സ്വന്തമായി കെട്ടിടവും സ്ഥലവും വേണം.
അപകടങ്ങളിൽ പരുക്കേൽക്കുന്ന ആളുകളെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ സേനയ്ക്കു സംവിധാനമില്ലാത്തതാണ് ആംബുലൻസ് വേണമെന്ന ആവശ്യത്തിനു കാരണം.ശബരിമല കാലം തുടങ്ങുമ്പോള്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർഥാടക വാഹനങ്ങൾ കടന്നുവരുന്ന പാതയാണ് കോന്നി .വാഹന അപകടം ഉണ്ടാകുമ്പോള്‍ ഏറെ സഹായകം കോന്നി സേനയാണ് .
കോന്നി മേഖലയില്‍ എവിടെ നിന്നും അത്യാഹിതം റിപ്പോര്‍ട്ട് ചെയ്താലും നിമിഷങ്ങള്‍ക്ക് അകം എത്തുകയും ചെയ്യും .ഇനി വേണ്ടത് സ്വന്തമായി ഒരു ആംബുലന്‍സ് ആണ് .ഇതിനായി കാത്തിരിക്കുമ്പോള്‍ അനുവദിച്ചു നല്‍കേണ്ടത് സര്‍ക്കാര്‍ ഭാഗമാണ് .അത്യാഹിതം ഉണ്ടാകുമ്പോള്‍ മാത്രമല്ല പാവങ്ങള്‍ക്ക് സൌജന്യമായി ആശുപത്രിയില്‍ പോകുവാനും ആംബുലന്‍സ് കൊണ്ട് കഴിയും .ഒപ്പം കുറഞ്ഞ നിരക്കില്‍ ഏതൊരു ആളുകള്‍ക്കും ആംബുലന്‍സ് നല്‍കുവാനും കഴിയും .